എന്ന് തീരും ഈ അവഗണന
ഇപ്പോൾ ഇന്ത്യയിലെ എല്ലാ ഫുട്ബോൾ പ്രേമികളും ചോദിക്കുന്ന ഒരു ചോദ്യം ആണ് ഇത്.കാരണം ഇന്ത്യൻ ക്രിക്കറ്റിനു ലഭിക്കുന്നതുപോലെയുള്ള പിന്തുണ എന്തുകൊണ്ടാണ് അധികാരികളും ആരാധകരും ഇന്ത്യൻ ഫുട്ബോളിന് നൽകാത്തത്?.ഇന്ത്യയുടെ ഒരു ക്രിക്കറ്റ് മത്സരം ഉണ്ടെങ്കിൽ നാട്ടിൽ എല്ലാവരും സമയം ഉണ്ടാക്കി കാണും.അതേസമയം ഇന്ത്യയുടെ ഫുട്ബോൾ ആണെങ്കിൽ കാണുവാൻ കണികളോ ഏറ്റെടുക്കാൻ മാധ്യമങ്ങളോ കാണില്ല.ക്രിക്കറ്റിൽ ഇന്ത്യ മുൻനിരയിൽ ആയതുകൊണ്ട് അധികാരികൾക്കും താല്പര്യം കാണും. ഒരു ക്രിക്കറ്റ് മത്സരം ഇത് പോലെയുള്ള ടീം ആകുമ്പോൾ കോടികൾ കിട്ടുമല്ലോ അതെ സമയം പിച്ചവച്ചു വരുന്ന ഇന്ത്യൻ ഫുട്ബാൾ മത്സരം ആകുമ്പോൾ ചാനലുകാര്ക്കും അധികാരികൾക്കും അധികം താല്പര്യം കാണില്ല. അതിൽ നിന്നു അധികം വരുമാനമില്ലല്ലോ.ഐ എസ് ൽ വന്നതിനു ശേഷം ആണ് ഇന്ത്യക്ക് ഫുട്ബോൾ ടീം ഉണ്ടെന്നു തന്നെ അറിയുന്നത്.അതിനു ശേഷം ആണ് ആളുകൾ സുനിൽ ഛേത്രിയെ പോലുള്ള മികച്ച കളിക്കാരെ അടുത്തറിയാൻ തന്നെ തുടങ്ങുന്നത്.ഇപ്പോളും ഇന്ത്യയിലെ 10% ആളുകൾ മാത്രമാണ് ഇപ്പോളും ഫുട്ബോൾ കാണുന്നത്.പക്ഷെ കേരളത്തിലെ ആളുകൾ ഫുട്ബോൾ ഇഷ്ടപെടുന്നു.അത് കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ടീം ഇവിടെ നിന്നു ഉള്ളത് കൊണ്ടാണ് എന്നുമാത്രം പറയാനാകില്ല.
ഇന്ത്യയുടെ ഫുട്ബോൾ മത്സരങ്ങൾ നടക്കുമ്പോൾ ചിലപ്പോൾ പരാജയം ഏറ്റുവാങ്ങിയേക്കാം.പക്ഷെ അപ്പോൾ നമ്മൾ അവരെ തള്ളിക്കളയാതെ ചേർത്ത് നിർത്തണം.എങ്കിലേ അവർക്കും കളിക്കാനുള്ള ഒരു ഊർജം ലഭിക്കു.കളി കാണാൻ സ്റ്റേഡിയത്തിൽ വളരെ ആളുകൾ കുറവാണ്.കാരണം ഫുട്ബോൾ മത്സരം ഉണ്ടെന്നു അറിഞ്ഞാൽ അല്ലെ എത്താൻ പറ്റു.ഏതേലും മാധ്യമങ്ങൾ റിപ്പോർട്ട് കൊടുത്താലല്ലേ അറിയാൻ പറ്റു.ക്രിക്കറ്റ് മത്സരം ആണ് നടക്കുന്നതെങ്കിൽ ഒരാഴ്ച മുന്നേ മാധ്യമങ്ങൾ ഏറ്റെടുക്കും.അപ്പോൾ ആളുകൾ അറിയും.പക്ഷെ ഫുട്ബോളിന് അങ്ങനെ ഒരു പരിഗണന കിട്ടാറില്ല.ഇന്ത്യയിലെ ആളുകൾക്ക് ഇന്ത്യൻ ഫുട്ബോളിനെ വേണ്ട അവർക്ക് ബ്രസിൽ,അർജെന്റിന ഒക്കെ മതി.അവരുടെ മത്സരങ്ങൾ ഒക്കെ ഉറങ്ങാതെ ഇരുന്നു കണ്ടോളും.ഇന്ത്യയുടെ മത്സരങ്ങൾ കാണാനാകട്ടെ ഉണർന്നിരിക്കാനാരുമില്ല.ആകെ കുറച്ചു വരുന്ന ജനസംഖ്യ മാത്രം.ഇപ്പോൾ വളർച്ചയുടെ പാതയിൽ നിൽക്കുന്ന ഇന്ത്യൻ ഫുട്ബോളിന് ഇന്ത്യയിൽ ക്രിക്കറ്റിനേക്കാൾ പ്രാധാന്യം ലഭിക്കും എന്നുറപ്പാണ്.പക്ഷെ അതിന് കാലങ്ങൾ കാത്തിരിക്കേണ്ടി വന്നേക്കാം.