ട്രാക്കിൽ താരമായി ഹിമ ദാസ്
ചെക് റിപ്പബ്ളിക്കിൽ നടക്കുന്ന താബോർ അത്‌ലറ്റിക് മീറ്റിൽ 200 മീറ്ററിൽ ഹിമ ദാസിന് സ്വർണം.ഇതോടെ 15 ദിവസത്തിനിടയിൽ നാലാം സ്വർണ നേട്ടമാണിത്.ഹിമ 23.25 സെക്കൻഡിൽ ആണ് ഫിനിഷ് ചെയ്തത്.വി കെ വിസ്മയ 23.43 സെക്കൻഡ് ആയി ഫിനിഷ് ചെയ്തു.
19 വയസുള്ള ഹിമ ജൂലൈ രണ്ടിനാണ് ഈ സ്വർണവേട്ട തുടങ്ങിയത്.പോസൻ അത്‌ലറ്റിക്സ് ഗ്രാൻഡ് പ്രിക്സ്ഇൽ 200 മീറ്ററിൽ ആണ് ആദ്യ സ്വർണ നേട്ടം നടത്തിയത്.23.65 സെക്കൻഡിൽ ഫിനിഷ് ചെയ്തു.ജൂലൈ 7 ന് പോളണ്ടിൽ നടന്ന കുട്നോ അത്‌ലറ്റിക് മീറ്റിൽ 23.97 സെക്കൻഡിൽ 200 മീറ്റർ ഓടി രണ്ടാം സ്വർണം നേടി.അടുത്തത് ജൂലൈ 13 ആം തിയതി ചെക്ക് റിപ്പബ്ലിക്കിൽ നടന്ന ലഡ്‌നോ അത്‌ലറ്റിക് മീറ്റിൽ 23.43 സെക്കൻഡിൽ ആണ് സ്വർണം നേടിയത്.