സീസൺ പുതിയതായിരിക്കും, പക്ഷെ സിൽവ ആള് പഴയത് തന്നെയാ !!
വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ പ്രീ സീസൺ മത്സരങ്ങള്ക്ക് തുടക്കം കുറിച്ചു. പ്രീമിയർ ലീഗ് ഏഷ്യ ട്രോഫിയിൽ അവർ ഒന്നനെതിരെ മൂന്ന് നാല് ഗോളുകൾക്ക് വെസ്റ്റ് ഹാമിനെ പരാജയപ്പെടുത്തി. വെറ്ററൻ താരം ഡേവിഡ് സിൽവ ആണ് സ്കോറിങ്ങിന് തുടക്കം കുറിച്ചത്. സ്റ്റെർലിങ് രണ്ടു തവണ വലചലിപ്പിച്ചപ്പോൾ പുതു മുഖമായ ലൂക്കാസ് എന്മേച്ച അഞ്ചാം ഗോളും നേടി. ഹാമേഴ്സിനായി പെനാൽറ്റിയിലൂടെ മാർക്ക് നോബിൾ ആശ്വസ ഗോൾ നേടി.
സ്കോറിങ്ങ് തുടക്കം കുറിച്ചത് വെസ്റ്റ് ഹാം ആയിരുന്നു. എന്നാൽ സിൽവയുടെ നേത്രത്തിൽ സിറ്റി ആക്രമണം അഴിച്ചു വിടാൻ തുടങ്ങിയപ്പോൾ ഹാമേഴ്സിന് മറുപടി ഇല്ലാണ്ടായി പോയി. അദ്ദേഹത്തിന്റെ ഗോൾ നയന മനോഹരമായിരുന്നു. ബെർനബെ നൽകിയ നീളൻ ക്രോസ് നെഞ്ചിൽ എടുത്തു തൊടുത്ത ഷോട്ട് കണ്ട കാണികൾ ഒന്നടങ്കം കയ്യടിച്ചു പോയി. സ്റ്റെർലിങ്ങിന്റെ വരവോടെ സിറ്റി ആധിപത്യവും സൃഷ്ട്ടിച്ചു. ഏതായാലും ഗാർഡിയോളക്ക് ശുഭാപ്‌തി വിശ്വാസത്തോടെ ഈ സീസൺ തുടങ്ങാൻ ഈ വിജയം അനുവധിക്കും.






































