Top News

ഇംഗ്ലണ്ട് ടീമിന് ഫേസ് ആപ്പ് ചലഞ്ചിലൂടെ പണികൊടുത്ത് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ

July 18, 2019

author:

ഇംഗ്ലണ്ട് ടീമിന് ഫേസ് ആപ്പ് ചലഞ്ചിലൂടെ പണികൊടുത്ത് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ

ലണ്ടന്‍: രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ് ഫേസ് ആപ് ചാലഞ്ച്. നിങ്ങൾ 60 വയസ് പ്രായമാകുമ്പോള്‍ എങ്ങെനയിരിക്കുമെന്ന് കാണിക്കാനായി ആളുകള്‍ ഫേസ്ബുക്കില്‍ ഫോട്ടോകളിട്ട് തകര്‍ക്കുകയാണിപ്പോൾ. ഇതിനെ ഐസിസിയും വെറുതെ വിട്ടില്ല. ഈ വർഷത്തെ ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീം അംഗങ്ങളെ ഫേസ് ആപ്പിലൂടെ എട്ടിന്റെ പണി കൊടുത്തിരിക്കുകയാണ് ഐസിസി .

ഇംഗ്ലണ്ട് താരങ്ങളായ ഓയിന്‍ മോര്‍ഗന്‍, ജോ റൂട്ട്, ജോഫ്ര ആര്‍ച്ചര്‍, ജോണി ബെയര്‍സ്റ്റോ എന്നിവരുടെ പ്രായമായ ഫോട്ടോകളുടെ കൊളാഷിൽ ‘ സൂപ്പര്‍ ഓവര്‍ കണ്ടിരിക്കുന്ന നിങ്ങള്‍ക്ക് സംഭവിക്കുന്നത് എന്ന’ അടിക്കുറുപ്പുമായി ട്വീറ്റ് ചെയ്താണ് ഐസിസി ചാലഞ്ച് ഏറ്റെടുത്തിരിക്കുന്നത് .

ലോകകപ്പ് ഫൈനലില്‍ നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും ടൈ ആയ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ ബൗണ്ടറികളുടെ എണ്ണത്തില്‍ മറികടന്നാണ് ഇംഗ്ലണ്ട് ആദ്യ ലോക കിരീടത്തിൽ മുത്തമിട്ടത്.

ആൻഡ്രിയോയിഡ് മൊബൈൽ പ്ലേയ് സ്റ്റോറുകളിൽ ‘ഫെയ്സ്ആപ്പ് ചാലഞ്ച്’ പരീക്ഷിക്കുന്ന തിരക്കിലാണ് സോഷ്യൽ മീഡിയ ഇപ്പോൾ. ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും എടുത്ത് നോക്കിയാൽ എല്ലാവരും തങ്ങളുടെ വയസ്സാണ് ലുക്ക് പോസ്റ്റ് ചെയ്തിരിക്കുന്നത് കാണാം. ചലച്ചിത്ര താരങ്ങളും ഇതിൽ ഒട്ടും പിന്നിലല്ല.

Leave a comment