Editorial Foot Ball Top News

ഒരു EPL വീരഗാഥ

July 17, 2019

author:

ഒരു EPL വീരഗാഥ

27 വർഷത്തെ ചരിത്രമുണ്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗിന്. 1888 തുടങ്ങി 131 വർഷത്തെ പാരമ്പര്യവുമായി നിന്ന് ഇംഗ്ലീഷ് ഫുട്ബോൾ ലീഗ് അഥവാ EFLൽ നിന്ന് ടോപ്പിൽ നിന്ന് 22 ക്ലബ്ബുകൾ വേർപെട്ടു അവരുടേതായ ഒരു പ്രീമിയർ പോരാട്ടം നടത്താൻ തീരുമാനിച്ചപ്പോഴാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് പിറവിയെടുത്തത്. 1992 മുതൽ പിന്നീട് EFL പ്രീമിയർ ലീഗ് മാതൃകയിൽ തിരിഞ്ഞു: EFL ചാമ്പ്യൻഷിപ്പ്, EFL ലീഗ് വൺ, EFL ലീഗ് ടൂ എന്നിങ്ങനെ. ഈ നാല് പോരാട്ടങ്ങളാണ് ഇംഗ്ലണ്ടിലെ ഹൈസ്റ് ലെവൽ ഓഫ് ലീഗ് സിസ്റ്റം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. എന്നിരുന്നാലും ഇംഗ്ലണ്ടിന് വെളിയിൽ ലോകമെമ്പാടും, ഇങ്ങു ദൂരെ ഈ അറബിക്കടലിലെ തീരത്ത് “ഷിൻഗാർഡ്” ഷേപ്പിൽ ഉള്ള നമ്മുടെ കൊച്ചു കേരളത്തിൽ പോലും ഇംഗ്ലീഷ് ഫുട്ബോൾ എന്ന് പറഞ്ഞാൽ അത് പ്രീമിയർലീഗ് മാത്രമാണ്. 1992 മുതൽ 2019 വരെ നീണ്ടുകിടക്കുന്ന നമ്മുടെ EPL ചരിത്രത്തിൽ പല ക്ലബ്ബുകൾ വളർന്നു തളർന്നു. എന്നാൽ 27 വർഷത്തെ ചരിത്രത്തിൽ ഏറ്റവും മികച്ച നിന്ന് പ്രീമിയർ ലീഗ് ക്ലബ്ബിനെ മൊത്തം നേടിയെടുത്ത പോയിൻറ് കണക്കിൽ നമുക്കൊന്ന് വിലയിരുത്തണം. ആരൊക്കെയാണ് EPLലെ ഏറ്റവും കൂടുതൽ പോയിൻറ് നേടിയ ടീമുകൾ.

  1. ആസ്റ്റൻ വില്ല – 1223

ഈ കൊല്ലം പ്രിമിയർ ലീഗിലേക്ക് തിരിച്ചു വരുന്ന ഒരു ടീമാണ് ആസ്റ്റൺ വില്ല. പ്രീമിയർ ലീഗ് തുടങ്ങിയ 1992ൽ രണ്ടാം സ്ഥാനത്ത് എത്താൻ വില്ലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പിന്നീട് 23 കൊല്ലം ചെറുതല്ലാത്ത ഒരു ശക്തിയായി അവർ പ്രീമിയർ ലീഗിൽ നിലനിന്നു. എന്നാൽ 2015-16 സീസൺ അവസാനം സെക്കന്‍ഡ് ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ട “വില്ലൻസ്” ഇന്ന് മൂന്നു വർഷത്തിനു ഇപ്പുറം പ്രിമിയർ ലീഗിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. ആദ്യ 23 കൊല്ലത്തെ പ്രീമിയർലീഗ് അനുഭവങ്ങളിൽ അവർ നേടിയതാണ് 1223 പോയിൻറ്. അവർ ഈ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്.

 

  1. ന്യൂകാസിൽ യുണൈറ്റഡ് – 1272

ചിലരുടെ എല്ലാം നെറ്റി ചുളിയും ഈ ലിസ്റ്റിൽ ന്യൂകാസിൽ യുണൈറ്റഡിനെ കാണുമ്പോൾ. എന്നാൽ അവർക്ക് അറിയാത്ത ഒരു കണക്കുണ്ട്. പ്രീമിയർലീഗിലെ ആദ്യത്തെ പത്തുകൊല്ലത്തെ കഥ. ബിഗ് 4-സിന് മുമ്പുള്ള കഥ. അവിടെ ന്യൂകാസിൽ യുണൈറ്റഡിനും ബ്ലാക്ക്ബൺ റോവേഴ്സിനും ബോൾട്ടൺ വാൻഡറേഴ്സിനും എല്ലാം വ്യക്തമായ സ്ഥാനമുണ്ടായിരുന്നു. അലൻ ഷിയറർ എന്ന വിഖ്യാത സ്ട്രൈക്കറിന്റെ സുവർണ്ണ കാലഘട്ടത്തിന്റെ കഥ. 2008-09 സീസണും 2016-17 സീസണും relegated ആയി പോയ ന്യൂകാസിൽ ഒരിക്കൽപോലും ആദ്യകാലങ്ങളിലെ പ്രതാപം പിന്നീട് കാണിച്ചിട്ടില്ല. എന്നാൽ പണ്ട് ആനപ്പുറത്ത് കയറിയ തഴമ്പ് വെച്ച് അവർ ഈ ലിസ്റ്റിൽ എട്ടാം സ്ഥാനത്തുണ്ട്.

 

  1. മാഞ്ചസ്റ്റർ സിറ്റി – 1369

ഈയടുത്തകാലത്ത് പ്രീമിയർ ലീഗിലെ ഏറ്റവും സക്സസ്ഫുൾ ടീം ഏത് എന്ന ചോദ്യത്തിന് രണ്ട് ഉത്തരം ഇല്ല. അത് മാഞ്ചസ്റ്റർ സിറ്റി തന്നെയാണ്. കഴിഞ്ഞ ഒമ്പത് സീസണിൽ നാല് പ്രാവശ്യമാണ് സിറ്റി പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിട്ടത്. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഒരു ക്ലബ്ബ് ഒരു സീസണിൽ 100 പോയിൻറ് നേടിയിട്ടുള്ളത് സിറ്റി മാത്രമാണ്. എന്തൊക്കെ പറഞ്ഞാലും ചരിത്രം സിറ്റിയോട് അത്ര കരുണ കാണിച്ചിട്ടില്ല. 1996 സിറ്റി പ്രീമിയർ ലീഗിൽ നിന്ന് relegated ആയ ടീം ആണ് സിറ്റി എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ. അതുപോട്ടെ, അവിടെനിന്ന്, അതായത് സെക്കൻഡ് ഡിവിഷനിൽ നിന്നും തരംതാഴ്ത്തപ്പെട്ട തേഡ് ടയറിൽ പോയവരാണ് സിറ്റി എന്ന് പറഞ്ഞാൽ ആര് വിശ്വസിക്കാൻ. 2001ൽ തിരിച്ച് പ്രീമിയർലീഗിൽ എത്തി ആ സീസണിൽ തന്നെ അവർ വീണ്ടും relegated ആയി. ഈ പരാജയങ്ങളുടെ എല്ലാം ഫലമായി സിറ്റി ലിസ്റ്റിൽ ഏഴാം സ്ഥാനത്താണ് 1369 പോയിൻറ് മാത്രമാണ് അവരുടെ കൂട്ടിച്ചേർത്ത് പോയിൻറ്സ്.

 

  1. എവർട്ടൻ – 1427

ടോട്ടനം ഹോട്സ്പറിന് എന്തു സംഭവിക്കുന്നോ അതിൻറെ 90% ആണ് എന്നും എവർട്ടൻ. എന്നും സ്പർസിന്റെ വാല് തൂങ്ങി കുഞ്ഞനുജന്മാർ. ബിഗ് ഫോറിന് താഴെ സ്പർസ്, സ്പർസിന് താഴെ എവർട്ടൻ. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഒരു ഇടക്കാല സ്ട്രക്ചർ തന്നെ ഇതായിരുന്നു. 27 വർഷം കൊണ്ട് 1427 പോയിൻറ് നേടിയ എവർട്ടന് അവർക്ക് എന്നും അനുവദിച്ചിട്ടുള്ള ആറാം സ്ഥാനത്തുണ്ട്.

 

  1. ടോട്ടൻഹാം ഹോട്സ്പർ – 1595

സ്പർസ് എന്നും നിർഭാഗ്യത്തിന്റെ അതിഥികളാണ്. കപ്പ് സ്വന്തമാക്കുന്നത് പോട്ടെ പലപ്പോഴും ടോപ്പ് 4ന്റെ വക്കിൽനിന്ന് താഴെ പോകാനാണ് അവരുടെ വിധി. എന്നിരുന്നാലും സ്ഥിരതയോടെ ടോപ് സിക്സിൽ എങ്കിലും ഉണ്ടാകാറുള്ള ടോട്ടൻഹാമിനെ ആകെ 1595 പോയിൻറ് നേടാൻ കഴിഞ്ഞിട്ടുണ്ട്. പ്രീമിയർ ലീഗ് ടേബിൾ കുറെനാൾ സംഭവിച്ച പോലെ തന്നെ അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടാൻ ആണ് അവരുടെ വിധി.

 

  1. ലിവർപൂൾ – 1849

EPL തുടങ്ങുന്നതിന് മുമ്പ് വരെ ഇംഗ്ലീഷ് ഫുട്ബോളിലെ ഏറ്റവും പേരുകേട്ട ക്ലബ് ലിവർപൂൾ ആയിരുന്നു. എന്നാൽ പുതു പ്രീമിയർ ലീഗ് ചരിത്രം ലിവർപൂളിന് അത്ര അനുകൂലമല്ല. ശക്തമായ പോരാട്ടങ്ങൾ കാഴ്ചവച്ച വഴിയിൽ തളർന്നു വീഴാൻ ആയിരുന്നു അവരുടെ വിധി. എന്നിരുന്നാലും ആ പോരാട്ടങ്ങൾ അവർക്ക് നല്ലൊരു ക്യുമുലേറ്റീവ് പോയിൻറ് നൽകിയിട്ടുണ്ട്- 1849. അങ്ങനെ ലിവർപൂൾ ലിസ്റ്റിൽ നാലാം സ്ഥാനത്ത്.

 

  1. ചെൽസി – 1931

സിറ്റിയെ പോലെതന്നെയാണ് ചെൽസിയുടെ അവസ്ഥയും. ആദ്യകാലങ്ങളിൽ തപ്പിത്തടഞ്ഞ് പ്രീമിയർ ലീഗിൽ മുന്നേറിയിരുന്ന ചെൽസി റഷ്യൻ ശതകോടീശ്വരൻ റോമൻ അബ്രാമോവിച്ചിന്റെ കയ്യിൽ വന്നതിനു ശേഷം ആണ് നന്നായത്. ഇന്ന് 5 പ്രീമിയർ ലീഗ് കിരീടങ്ങളും ഉള്ള ചെൽസിക്ക് ആകെ ഉള്ളത് 1931 പോയിൻറ്കളാണ്. അങ്ങനെ അവർ മൂന്നാംസ്ഥാനം കരസ്ഥമാക്കി

 

  1. ആർസനൽ

ആർസൻ വെങറുടെ ആർസനൽ എന്നത് പ്രീമിയർ ലീഗിലെ അലങ്കാരം തന്നെയായിരുന്നു. 2003-2004 കാലഘട്ടത്തിൽ 49 മത്സരങ്ങളിൽ തോൽവി അറിയാതെ മുന്നേറിയ ആർസനലിന് ആരാധകർ സ്നേഹത്തോടെ വിളിച്ചത് ദ ഇൻവിസിബിൾസ് എന്നാണ്. എല്ലാ പ്രീമിയർലീഗ് സീസണിലും ടൈറ്റിൽ കണ്ടന്റെർസ് ആയി തുടങ്ങുന്ന ആർസനൽ അതുകൊണ്ടുതന്നെ നല്ലൊരു ശതമാനം പോയിൻറുകളും സ്വന്തമാക്കാറുണ്ട്. ആകെ മൊത്തം 1955 പോയിൻറ് ആണ് ആർസനൽ 27 കൊല്ലം കൊണ്ട് സ്വന്തമാക്കിയത്.

 

  1. മഞ്ചസ്റ്റർ യുണൈറ്റഡ്

ഇംഗ്ലണ്ടിലെ ഏറ്റവും സെക്സ്ഫുൾ ആയ ടീം. ആരാധകരുടെ എണ്ണത്തിൽ റയൽ മാഡ്രിഡും ബാർസലോണയുടെ ഏറ്റുമുട്ടാൻ കെൽപ്പുള്ള ഒരേയൊരു ക്ലബ്. 27 വർഷത്തിൽ 13 പ്രീമിയർ ലീഗ് കിരീടങ്ങൾ  സ്വന്തമാക്കിയവർ. യൂറോപ്പിലെ ഏറ്റവും സമർത്ഥനായ മാനേജർ സർ അലക്സ് ഫെർഗൂസൺന്റെ കളിത്തൊട്ടിൽ. അതെ സാക്ഷാൽ മാഞ്ചസ്റ്റർ യുണൈറ്റഡ്. അവർ തന്നെയാണ് ഈ ലിസ്റ്റിൽ ഒന്നാമത് എത്തേണ്ടത്. 2168 പോയിൻറ് ആയി അവർതന്നെയാണ് ഒന്നാമത്. അതാണ് കാവ്യനീതി.

 

Leave a comment

Your email address will not be published. Required fields are marked *