47 ആം വയസിലും തളരാതെ ഭാവന ടോകെകാർ
റഷ്യയിൽ നടക്കുന്ന ഓപ്പൺ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പവർലിഫ്റ്റിങ്ങിൽ ഇന്ത്യക്ക് 4 സ്വർണം നേടിയാണ് ഭാവന എന്ന 47 വയസുകാരി ശ്രദ്ധേയാകുന്നത്.രണ്ട് കുട്ടികളുടെ അമ്മയാണ്.എന്നിട്ടും വീട്ടമ്മയിലേക്കൊതുങ്ങാതെ എയർ ഫോഴ്സ് ഉദ്യോഗസ്ഥനായ ഭർത്താവിന്റെയും,രണ്ട് കുട്ടികളുടെയും പൂർണ പിന്തുണ ഉള്ളത് കൊണ്ടാണ് തനിക്ക് ഈ നേട്ടങ്ങൾ ഒക്കെ നേടാനായത് എന്ന് ഭാവന പറഞ്ഞു.
41 ആം വയസിലാണ് ട്രെയിനിങ് തുടങ്ങുന്നത്.6 വർഷത്തെ കഠിന പ്രയക്നതിലൊടുവിലാണ് ഈ നേട്ടമെല്ലാം നേടിയത്.ആദ്യ കാലങ്ങളിൽ വീട്ടമ്മയായി ഇരുന്ന ഭാവന വെറുതെ തുടങ്ങിയതാണ് ബോഡിബില്ഡിങ്ങിനെ പറ്റി അറിയാൻ.അതിനു ശേഷം വെയിറ്റ് ലിഫ്‌റ്റിംഗിന്റെ ബാലപാഠങ്ങൾ യൂട്യൂബിലൂടെയും മറ്റും പഠിച്ചു.47 ആം വയസിലും ഭാവന കാണിക്കുന്ന ഈ പോരാട്ടവീര്യം വളർന്നു വരുന്ന പെൺകുട്ടികൾക്ക് ഒരു പ്രചോദനം ആകുമെന്നുറപ്പാണ്.