ലോകകപ്പിലെ ചില കൗതുകം ഉണർത്തുന്ന കണക്കുകൾ നോക്കാം
2019 വർഷത്തെ ലോകകപ്പ് ആതിഥേയരായ ഇംഗ്ലണ്ട് തന്നെ നേടിയപ്പോൾ ന്യൂസിലാൻഡ് തുടർച്ചയായ രണ്ടാം വർഷവും ഫൈനലിൽ പരാജയം ഏറ്റുവാങ്ങി.മറ്റൊരു കാര്യം തുടർച്ചയായി മൂന്നു വർഷവും ആതിഥേയർ തന്നെ ആണ് കപ്പുയർത്തിയത്.2011 ഇന്ത്യയും,2015 ഓസ്ട്രേലിയ,2019 ഇംഗ്ലണ്ട്.ഇനി 2023 ൽ ഇന്ത്യയിൽ ആണ് അടുത്ത വേൾഡ് കപ്പ്.
ഇനി ചില കണക്കുകൾ നോക്കാം.ലോകകപ്പിൽ 10 ടീമുകളും കൂടി അടിച്ചെടുത്തത് 22442 റൺസ് ആണ് നേടിയത്.679 വിക്കറ്റുകൾ ആണ് വീണത്.ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് എടുത്തത് 3198 റൺസ് ആണ്.ഏറ്റവും കുറവ് ശ്രീലങ്കക്കും 1621.മറ്റു ടീമുകൾ നേടിയ റൺസ് ഇങ്ങനെ: ഓസ്ട്രേലിയ 2901, ഇന്ത്യ 2516,ന്യൂസിലാൻഡ് 2169,വെസ്റ്റ് ഇൻഡീസ് 1969,ദക്ഷിണാഫ്രിക്ക 1934,ബംഗ്ലാദേശ് 2278,അഫ്ഗാനിസ്ഥാൻ 1831,പാകിസ്ഥാൻ 2025.
ഈ ലോകകപ്പ് ചരിത്രത്തിൽ ഏതവണയാണ് ഏറ്റവും കൂടുതൽ തവണ 300 നതികം സ്കോർ ചെയ്യുന്നത്.27 തവണയാണ് 300 ന് അധികം സ്കോർ ചെയ്തത്.397 ആണ് ഈ ലോകകപ്പിലെ ഉയർന്ന സ്കോർ.6 തവണയാണ് ഇംഗ്ലണ്ട് സ്കോർ 300 കടന്നത്.ഈ ലോകകപ്പിലെ ഏറ്റവും കുറഞ്ഞ സ്കോർ 105 ആണ്.പാകിസ്താനാണ് ആ നേട്ടത്തിലെത്തിയത്.