ആശ്വാസജയം തേടി ഇന്ത്യ
ഇന്റർകോണ്ടിനെൽ കപ്പിൽ അവസാന മത്സരത്തിനൊരുങ്ങി ഇന്ത്യ.ആദ്യ രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ട ഇന്ത്യ ലീഗിൽ നിന്നും ഫൈനൽ കാണാതെ പുറത്തായി.എന്തായാലും അവസാന മത്സരം ജയിച്ചു നിർത്താനുള്ള അവസരമാണ് ഇന്ന്.രാത്രി 8 മണിക് തുടങ്ങന്ന മത്സരത്തിൽ സിറിയ ആണ് എതിരാളികൾ.പക്ഷെ അവർ അത്ര നിസാരക്കാരല്ല.മികച്ച വേഗതയും പാസ്സിങ്ങും ഒത്തുചേരുന്ന സിറിയയെ തളക്കുക എന്നത് ശ്രമകരമായ ജോലി ആണ്.ഇന്ത്യ ആദ്യ മത്സരത്തിൽ താജികിസ്താനോടും,രണ്ടാം മത്സരത്തിൽ ഉത്തര കൊറിയയോടും ആണ് പരാജയപ്പെട്ടത്.ഇന്ന് സിറിയ ജയിച്ചാൽ അവർക്ക് വിജയസാധ്യത കൂടും.അതുകൊണ്ട് തന്നെ ജയിക്കാൻ തന്നെയാകും ഇരുവരുടെയും കളി.
ഇന്ത്യയുടെ കളി പഴയതിനേക്കാൾ മെച്ചപ്പെട്ടെങ്കിലും ശാപമായി തുടരുന്നത് “മിസ്സ് പാസിങ്” ആണ്.പാന്ത് കിട്ടിക്കഴിഞ്ഞാൽ ആനാവശ്യമായി പാസ് കൊടുക്കുന്നതാണ് ഇന്ത്യയുടെ ഇപ്പോളത്തെ കളി.ഇന്നെങ്കിലും അതിനു ഒരു മാറ്റം ഉണ്ടാകുമെന്നാണ് ആരാധകർ വിചാരിക്കുന്നത്.അവസാനമായി കളിച്ച നാല് മത്സരങ്ങളിൽ 3 ഇന്ത്യ പരാജയപെട്ടു.ഇന്ത്യയുടെ ഇപ്പോളത്തെ പ്രധാന പ്രശ്നം ഡിഫെൻസ് ആണ്.ജിങ്കാൻ ഇല്ലെങ്കിൽ പകരം ഇറങ്ങുന്നവർ പരാജയമാകുന്ന കാഴ്ചയാണ് കാണുന്നത്.ആദിൽ ഖാൻ ശ്രമിക്കുന്നുണ്ടെങ്കിലും പരിചയക്കുറവ് പ്രശ്നം തന്നെയാണ്.ഇന്ന് പരുക്കേറ്റ ജിങ്കാൻ ഉണ്ടാവില്ല.പകരം ആദിലും അനസും അയിരിക്കും ഇറങ്ങുക.






































