അന്ന് അന്തകൻ ഇന്ന് രക്ഷകൻ
2016 ടി20 ലോകകപ്പിലെ അവസാന ഓവർ എറിഞ്ഞു ഇംഗ്ലണ്ടിനെ തോൽപിച്ച സ്റ്റോക്സ് ഒരിക്കൽ കൂടി ഫൈനലിൽ കളിച്ചപ്പോൾ ഇംഗ്ലണ്ടിനെ ജയിപ്പിച്ചു.ഇന്നലെ തകർച്ചയുടെ പടുകുഴിയിൽ നിന്നും ഇംഗ്ലണ്ടിനെ ഒരു മാലാഖയെപ്പോലെ നിന്നു കരകയറ്റിയത് സ്റ്റോക്സിന്റെ ഒറ്റയാൾ പ്രകടനം ആണ്.84 റൺസ് നേടി വിജയശില്പിയായി.മാത്രമല്ല ഇംഗ്ലണ്ടിന് കന്നിക്കിരീടം നേടികൊടുക്കുകയും ചെയ്തു.
2016 ടി 20 ഇൽ നടന്ന അനുഭവം സ്റ്റോക്സിനെ വല്ലാതെ തളർത്തിയിട്ടുണ്ടാകാം.അതുകൊണ്ട് തന്നെ ഒരിക്കൽ കൂടി തന്റെ ടീമിന്റെ അന്ധകാനാകാൻ സ്റ്റോക്സ് ഒരുക്കമായിരുന്നില്ല.അത്കൊണ്ട് നിർണായക സമയത്ത് ആദ്യം പിടിച്ചു നിൽക്കുകയും തുടർന്ന് അടിച്ചു കളിക്കുകയും ആണ് ചെയ്തത്.2016 ൽ ഫൈനൽ മത്സരത്തിൽ കിരീടം നേടുമെന്നുറപ്പിച്ച കളിയാണ് കാർലോസ് ബ്രത്വെയിറ്റ് എന്ന താരം മാറ്റിമറിച്ചത്.അവസാന ഓവറിൽ 19 റൺസ് വേണമെന്നിരിക്കെ സ്റ്റോക്സ് എറിഞ്ഞ ഓവറിൽ ആദ്യ നാല് പന്തും സിക്സ് അടിച്ചു ടീമിനെ വിജയത്തിലെത്തിച്ചു.എന്തായാലും അതൊക്കെ ഇനി സ്റ്റോക്സിനു മറക്കാം.






































