ആഫ്രിക്കൻ നേഷൻസ് കപ്പ്: സെനഗൽ ഫൈനലിൽ പ്രവേശിച്ചു
ആഫ്രിക്കൻ നേഷൻസ് ഫുട്ബാൾ കപ്പിൽ ഇന്നലെ നടന്ന ആദ്യ സെമിഫൈനൽ മത്സരത്തിൽ സെനഗൽ ടുനീഷ്യയെ തോൽപ്പിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് ടുനീഷ്യയെ സെനഗൽ തോൽപ്പിച്ചത്. ജയത്തോടെ അവർ ഫൈനലിൽ പ്രവേശിച്ചു. സെൽഫ് ഗോളിലൂടെയാണ് ഒരു ഗോൾ പിറന്നത്.
ഇന്നലെ നടന്ന മത്സരത്തിൽ ഇരു ടീമുകളും പെനാൽറ്റി നഷ്ടപ്പെടുത്തി. എഴുപത്തിയഞ്ചാം മിനിറ്റിൽ ടുനീഷ്യയും. അമ്പതാം മിനിറ്റിൽ സെനഗലും പെനാൽറ്റി നഷ്ടപ്പെടുത്തി. മത്സരത്തിൽ ഇരു ടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാൽ പ്രകടനത്തിൽ അൽപ്പം മുന്നിൽ നിന്നത് സെനഗൽ ആയിരുന്നു. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾ നേടാത്തതിനാൽ മത്സരം എക്ട്രാടൈമിലേക്ക് നീങ്ങുകയായിരുന്നു. നൂറാം മിനിറ്റിൽ പിറന്ന സെൽഫ്ഗോളിലൂടെ സെനഗൽ ഫൈനലിൽ പ്രവേശിക്കുകായയിരുന്നു. ഇത് സെനഗലിന്റെ രണ്ടാം ആഫ്രിക്കൻ കപ്പ് ഫൈനൽ ആണ്. ബെനിനെ തോൽപ്പിച്ചാണ് സെനഗൽ സെമിയിൽ എത്തിയത്. ജൂലൈ 20-ന് ആണ് ഫൈനൽ.