നാലാം നമ്പറിന്റെ വിടവാണ് തോൽവിക്ക് കാരണമായത് എന്ന് യുവരാജ്
ഇന്ത്യ സെമിഫൈനലിൽ ന്യൂസിലൻഡിനോട് തോൽവി ഏറ്റുവാങ്ങിയതിനു ശേഷം നിരവധി മുതിർന്ന താരങ്ങൾ ആണ് ടീമിന്റെ ആ “വിടവ്” ചൂണ്ടിക്കാട്ടി മുന്നോട്ടവന്നത്.ഇപ്പോൾ യുവരാജ് സിങ്ങും അത്തരമൊരു കാര്യമാണ് പറഞ്ഞത്.നാലാം നമ്പറിൽ കളിയ്ക്കാൻ മികച്ച ഒരു താരം ഇല്ലാതെ പോയതാണ് ഇന്ത്യയുടെ തോൽവിക്ക് കാരണമായത് എന്നാണ് യുവരാജ് സിങ് പറഞ്ഞത്.നേരത്തെ തന്നെ ആ സ്ഥാനത്തേയ്ക്ക് നല്ല ഒരു താരത്തെ വളർത്തിയെടുക്കണമായിരുന്നു.പകരം പല താരങ്ങളെയും മാറി മാറി പരീക്ഷിച്ചു.പക്ഷെ അതൊന്നും ഫലം കണ്ടില്ല.ലോകകപ്പിലും നാലാം നമ്പറിൽ പരീക്ഷണങ്ങൾ നടത്തിയെങ്കിലും ഒരാൾ പോലും സ്ഥിരതയായി ആ സ്ഥാനത്തു കളിച്ചില്ല.
യുവരാജ്,റെയ്ന ആയിരുന്നു ഇന്ത്യയുടെ വിശ്വസ്തരായ നാലാം നമ്പറുകാർ.പക്ഷെ ലോകകപ്പിലേക്ക് പരിഗണിച്ചില്ല.2011 വേൾഡ് കപ്പ് ഇന്ത്യക്ക് നേടിത്തരാൻ അധ്വാനിച്ച യുവരാജ് സിങ് ലോകകപ്പിൽ സ്ഥാനമില്ലാതെ വന്നതോടെ വിശ്രമിക്കുകയും ചെയ്തു.റെയ്ന വിരമിച്ചില്ല പക്ഷെ ഐ പി എല്ലിലെ പ്രകടനവും അത്ര തൃപ്തികരമായിരുന്നില്ല.ഇവർക്കു പകരം കൊണ്ടുവന്നത് വിജയ് ശങ്കർ ആയിരുന്നു.പക്ഷെ ആദ്യ കളിയിലെ പ്രകടനം തുടരാനായില്ല വിജയ്ക്ക്.അങ്ങനെ ഉള്ള കുറച്ച് താരങ്ങളെ നാലാം നമ്പറിൽ പരീക്ഷിച്ചു.അതെല്ലാം വൻ പരാജയമായി മാറി.അവസാനം റിഷാബ് പന്ത് അത്യാവിശം പൊരുതിയെങ്കിലും അനുഭവസമ്പത്ത് കുറവായതുകൊണ്ടായിരിക്കണം അലക്ഷ്യമായാ ഷോട്ടുകൾ കളിച്ച് പുറത്തായി.
ഇന്ത്യൻ ടീമിനെ ലോകകപ്പിന്റെ ആദ്യ ലീഗ് മത്സരങ്ങൾ എല്ലാം തന്നെ രോഹിതും,രാഹുലും,കോഹ്ലിയും ചേർന്ന് നല്ല അടിത്തറ പാകിയതുകൊണ്ടായിരിക്കണം നാലാം നമ്പർ അത്ര ചോദ്യചിഹ്നമായില്ല.എന്നാൽ സെമിഫൈനലിൽ ഇവർ മൂന്നു പേരും തിളങ്ങാതെ വന്നതോടെ ആണ് ആ വിടവ് എല്ലാവരും മനസിലാക്കിയത്.അത് ശരിവെക്കുന്നതെന്നോണം ആയിരുന്നു രവി ശാസ്ത്രിയുടെ പ്രതികരണം.നാലാം നമ്പറിൽ കളിയ്ക്കാൻ ഒരു സ്പെഷ്യലിസ്റ് ബാറ്റസ്മാൻ ഇല്ലാതെ പോയതാണ് ഇന്ത്യയുടെ തോൽവിക്ക് കാരണം എന്നാണ് ശാസ്ത്രി പ്രതികരിച്ചത്.






































