ട്രിപ്പിയറിനെ നോട്ടമിട്ടു ബയേൺ മ്യൂനിച്
ടോട്ടൻഹാമിന്റെയും ഇംഗ്ലണ്ടിന്റെയും റൈറ്റ് ബാക് ആയ കൈരൻ ട്രിപ്പിയരെ റാഞ്ചാൻ ജർമൻ വമ്പന്മാരായ ബയേൺ മ്യൂനിച് രംഗത്. 25 മില്യൺ യൂറോ കൊടുത്താൽ ടോട്ടൻഹാം താരത്തിനെ കൊടുക്കാൻ തയ്യാറാകും എന്നാണ് അറിയാൻ സാധിച്ചത്. കിമ്മിച്ചിനെ അധികം ആശ്രയിക്കുന്നത് ബയേൺ പ്രതിരോധത്തെ ദുർബലമാക്കിയിരുന്നു. പാവാർഡിനെ ആകട്ടെ ഒരു സെന്റർ ബാക് ആയിട്ടാണ് കോച്ച് കോവാച് ഇപ്പോൾ ഉപയോഗിക്കുന്നത്. അതിനാലാണ് ഒരു പുതിയ റൈറ്റ് ബാക്കിനായി ബയേൺ അന്വേഷണം ആരംഭിച്ചത്. എ.സ്.മൊണാകൊയുടെ ബെഞ്ചമിൻ ഹെന്രിച്ചിനെയും ബയേൺ നോക്കുന്നുണ്ട്. എന്നാലും ട്രിപ്പിയെറിനാണ് കൂടുതൽ സാധ്യത കല്പിക്കുന്നത്. ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിച്ച ടോട്ടൻഹാം ടീമിലെ അഭിവാജ്യ ഘടകമായിരുന്നു ഈ 28കാരൻ.
എന്നാൽ ട്രിപ്പിയെറിനെ വിൽക്കരുത് എന്ന് ഒരു വിഭാഗം ആരധകർ ശക്തമായി ആവശ്യപ്പെട്ടിരിക്കുകയാണ്. 25 മില്യൺ യൂറോ എന്നത് അദ്ദേഹത്തെ പോലത്തെ കളിക്കാരന് ഇടുന്ന കുറഞ്ഞ തുകയാണ് എന്ന് പണ്ഡിതരും അഭിപ്രായപ്പെടുന്നു. കുറഞ്ഞത് 40 മില്യൺ യൂറോ എങ്കിലും വില ഇട്ടില്ലെങ്കിൽ അത് താരത്തിനെ അധിക്ഷേപിക്കുന്നതിനു തുല്യമായി പോകും എന്നും അവർ അഭിപ്രായപ്പെടുന്നു. ട്രിപ്പിയെർ പോയാൽ പകരം വെക്കാനായി മാർസയിലിന്റെ ഹിറോക്കി സകൈയിനെ ആണ് ടോട്ടൻഹാം ലക്ഷ്യമിടുന്നത്.