ലോകകപ്പ് : കണക്കിലെ കളികളിൽ ഇംഗ്ലീഷ് പട മുന്നിൽ…!!!
ലണ്ടൻ : ലോകകപ്പ് ക്രിക്കറ്റ് കലാശകളിയിൽ നാളെ ഇംഗ്ലണ്ട് കിവികളെ നേരിടുമ്പോൾ കണക്കിലെ കളികളിലെ മുൻതൂക്കം ചെറുതായെങ്കിലും അവരെ തുണക്കും. ഇത് വരെയുള്ള മൽസരങ്ങളിൽ ചെറുതും വലുതുമായ എല്ലാ ഏറ്റക്കുറച്ചിലുകളിലൂടെയും ഇരു ടീമുകളും കടന്നു പോയിട്ടുണ്ട്. സെമി ബർത്ത് കിട്ടിയത് തന്നെ ഭാഗ്യത്തിന്റെ കൂടെ സഹായത്തോടെയാണന്നിരിക്കെ കിവികൾക്ക് കണക്കിലെ താരതമ്യം ഉൾക്കൊള്ളാനാകില്ല. എങ്കിലും , ചില രസകരമായ കണക്കുകൾ നോക്കാം ,
💐 മോർഗൻ ഇത് വരെ നേടിയ സികസ്കളുടെ എണ്ണം 22 , കിവികൾ ഒരുമിച്ച് നേടിയത് 21 എണ്ണം മാത്രം.
💐 ഇംഗ്ലണ്ട് ഇത് വരെ നേടിയത് 2942 റൺസ് , കിവികൾക്ക് നേടാനായത് 1913 , വ്യത്യാസം 1029 റൺസ്.
💐 ഏറ്റവുമധികം ബൗണ്ടറി നേടിയവരിൽ ജോണി ബെയർസ്റ്റോ ആണ് മുന്നിൽ.