വെസ്റ്റിൻഡീസിലേക്ക് വണ്ടി കയറുമ്പോൾ ഇന്ത്യൻ ടീമിന് വേണ്ടലക്ഷ്യം “2023”
2023 ലോകകപ്പിലേയ്ക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങൻ ഏറ്റവും ഉചിതമായ സമയം. അടുത്ത ലോകകപ്പിൽ രോഹിത് ശർമ,ധോണി,കേദാർ ജാദവ്,ദിനേശ് കാർത്തിക് തുടങ്ങിയവർ ഉണ്ടാവില്ല. അടുത്ത ലോകകപ്പിൽ 34 വയസ്സാവുന്ന കൊഹ്‌ലിയിലും അമിത പ്രതീക്ഷ വേണ്ട. അടുത്ത ലോകകപ്പ് ലക്ഷ്മിട്ട് ഒരു പുതിയ ഇന്ത്യൻ ടീമിനെ വാർത്തെടുക്കാനുള്ള ശ്രമങ്ങളുടെ ആരംഭമായി വെസ്റ്റ് ഇൻഡീസിന് എതിരെ യുള്ള പരമ്പരയെ ഉപയോഗിക്കാം
വെസ്റ്റിൻഡീസിനെതിരെ കളിക്കാനുള്ള ടീമിൽ പ്രധാനമായും എടുക്കേണ്ട കളിക്കാരുടെ പേരുകൾ:
1. KL RAHUL
2. MAYANK AGARWAL
3. SHUBMAN GILL
4. MANISH PANDEY
5. RISHABH PANT
6. SANJU.V.SAMSON
7. PRITHVI SHAW
8. SHREYAS IYER
9. KARUN NAIR
10. HARDIK PANDYA
11. DEEPAK CHAHAR
12. SIDDARTH KAUL
13. KHALEEL AHMED
14. YUZVENDRA CHAHAL
15. KULDEEP YADAV
16. DEEPAK HOODA
JASPRIT BUMRAH ( നിലവിലെ പരമ്പരയിൽ വിശ്രമം കൊടുക്കണം, SHIVAM MAVI, KAMLESH NAGARKOTI, SHERAYS GOPAL, BASIL TAMPI
ഇവർക്കും അടുത്ത നാല് വർഷത്തിനിടയിൽ നന്നായി അവസരങ്ങൾ കൊടുക്കണം
വിരാട് കൊഹ്‌ലി,രോഹിത് ശർമ,രഹാനെ തുടങ്ങിയ സീനിയർ താരങ്ങളെ പ്രധാനപ്പെട്ട പരമ്പരകളിലേയ്ക്ക് മാത്രം പരിഗണിക്കുക. ഫിറ്റ്നസ്സും ഫോമും വരും വർഷങ്ങളിലും ഇവർ നിലനിർത്തിയാൽ സ്ഥിരമായി ഇവരെ ടീമിൽ പരിഗണിക്കാം. അടുത്ത നാല് വർഷം
മുകളിലെ ലിസ്റ്റിൽ പറഞ്ഞ യുവതാരങ്ങൾക്ക് മതിയായ അവസരങ്ങൾ നൽകിയാൽ സീനിയർ താരങ്ങൾക്ക് പകരം വയ്ക്കാവുന്ന മികച്ച താരങ്ങളെ അടുത്ത ലോകകപ്പിൽ അണിനിരത്താൻ സാധിക്കും