ഇന്ന് വിംബിൾഡൺ വനിതാ ഫൈനൽ – സിമോണയോ സെറീനയോ ?
അങ്ങനെ വിംബിൾഡൺ മത്സരങ്ങൾക്ക് സമാപനം ആകാറായി. വനിതകളുടെ ഫൈനലിൽ ലോക ഒന്നാം നമ്പർ താരമായ അമേരിക്കയുടെ സെറീന വില്യംസ് ഏഴാം സ്ഥാനത്തുള്ള റൊമേനിയയുടെ സിമോണ ഹെലപിനെ നേരിടും. ഇപ്പോൾ ഏഴാം സ്ഥാനത്താണെങ്കിലും 2017 2018 വർഷങ്ങളിൽ രണ്ടു തവണ ഹാലെപ് ഒന്നാം സ്ഥാനത്തു എത്തിയിട്ടുണ്ട്. ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 5 .30നു ആണ് മത്സരം.
10 തവനയാണ് ഇരു താരങ്ങളും തമ്മിൽ ഏറ്റു മുട്ടിയത്. അതിൽ ഒമ്പതു തവണയും വിജയം സെറീനയ്ക്ക് ഒപ്പം നിന്നു. തന്റെ 11 ആമത്തെ വിംബിൾഡൺ ഫൈനൽ കളിക്കുന്ന സെറീന ലക്ഷ്യമിടുന്നതാകട്ടെ തന്റെ കരിയറിലെ 24മതേ ഗ്രാൻഡ് സ്ലാം കിരീടമാണ്. അമ്മയായതിനു ശേഷമുള്ള അവരുടെ ആദ്യത്തെ ഗ്രാൻഡ് സ്ലാമുമാണ് ഇത്. വിജയിക്കാൻ അയാൾ ഏറ്റവും കൂടുതൽ ഗ്രാൻഡ് സ്ലാം നേടിയ മാർഗരറ്റ് കോർട്ടിന്റെ [24 ഗ്രാൻഡ് സ്ലാം കിരീടങ്ങൾ] റെക്കോർഡിന് ഒപ്പം എത്താൻ സെറീനയ്ക്ക് ആവും. ഹാലെപ് ആകട്ടെ തന്റെ കന്നി വിംബിൾഡൺ ഫൈനൽ ആണ് കളിയ്ക്കാൻ പോകുന്നത്. കരിയറിലെ രണ്ടാം ഗ്രാൻഡ് സ്ലാം കിരീടമാണ് അവർ ലക്ഷ്യമിടുന്നത്. സെറീനയുടെ കരുത്തിനെ ചെറുപ്പം കൊണ്ട് ഹാലെപ് മറികടക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.