ആൽഡർവീൽഡിനെ റാഞ്ചാൻ എ.സ്.റോമ
ടോട്ടൻഹാമിന്റെ ബെൽജിയം സെന്റർ ബാക്കായ ടോബി ആൽഡർവീൽഡിനായ് റോമാ രംഗത്ത്. 30 വയസ്സുള്ള ടോബിയുടെ കരാർ തീരാൻ ഇനി ഒരു വർഷം കൂടിയേ ഉള്ളു. പ്രായം കൂടി വരുന്ന താരത്തിനെ നിലനിർത്താനും ടോട്ടൻഹാമിന് താല്പര്യം ഇല്ല. അതിനാലാണ് ഈ വർഷം തന്നെ നല്ല ഓഫറുകൾ വരുമ്പോൾ വിൽക്കാൻ ഇംഗ്ലീഷ് ക്ലബ് തയ്യാറാകുന്നത്.
ടോബിയുടെ സേവനത്തിനായി മാഞ്ചസ്റ്റർ യുണൈറ്റഡും രംഗത്തുണ്ട്. എന്നാൽ ചാമ്പ്യൻസ് ലീഗ് കളിക്കുന്ന റോമയിൽ പോകാനാണ് താരത്തിന് താല്പര്യം.
ശക്തനായ ഡിഫൻഡർ ആണ് ടോബി. യുവന്റസിന്റെ മേൽക്കോയ്മ തകർക്കാൻ ശ്രമിക്കുന്ന റോമക്ക് എന്തുകൊണ്ടും പറ്റിയ ഒരു മുതൽക്കൂട്ടാകും ടോബി. മാത്രമല്ല ചാമ്പ്യൻസ് ലീഗ് ഫൈനൽ ഒകെ കളിച്ച പരിചയ സമ്പത്തും താരത്തിനുണ്ട്.