Foot Ball

പരിശീലകനാവാൻ സാവി അലോൺസോ

July 11, 2019

പരിശീലകനാവാൻ സാവി അലോൺസോ

പഴയ താരങ്ങൾ പരിശീലകരാകുന്നത് ഇപ്പോൾ ഒരു ട്രെന്റ് ആയി മാറിക്കൊണ്ടിരിക്കുകയാണ്. ഗാർഡിയോളയുടെയും ലൂയിസ് എൻറിക്കേയുടെയും വിജയം ചില്ലറ ഒന്നുമല്ല പഴയ കളിക്കാരെ സ്വാധിനിച്ചിരിക്കുന്നത്. സിദാനും ലാംപാർഡും അവരെ പിന്തുടരുന്നതും കാണാം. തിയറി ഒൻറി, പാട്രിക് വിയേര എന്നിവരും നല്ല മാനേജർ ആയി പേരുണ്ടാക്കാനുള്ള തത്രപ്പാടിലാണ്. ഇവരുടെയൊക്കെ അതെ പാത പിന്തുടരാനാണ് ലിവര്പൂളിന്റെയും, റയൽ മാഡ്രിഡിന്റെയും , ബയേൺ മ്യൂണിക്കിന്റെയും ഇതിഹാസ താരമായ സാവി അലോൻസോയുടെയും തീരുമാനം. സ്പാനിഷ് ക്ലബ് ആയ റയൽ സോഷ്യാഡിന്റെ ബി ടീമിന്റെ പരീശിലകനായിട്ടാണ് അലോൺസോ നിയമിതനായത്. ഒരു നല്ല യുവനിരയെ വളർത്തി എടുക്കുകയാണ് പ്രധാന ധൗത്യം.

2005 ൽ ചാമ്പ്യൻസ് ലീഗ് അടിച്ച ലിവർപൂൾ ടീമിന്റെ നെടും തുണയിരുന്നു ഈ സ്പാനിഷ് ഹോൾഡിങ് മിഡ്‌ഫീൽഡർ. 2009 ൽ റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ താരം 236 മത്സരങ്ങൾ മാഡ്രിഡിനായി കളിച്ചു. ഒരു ല ലീഗാ കിരീടവും രണ്ടു ചാമ്പ്യൻസ് ലീഗും റയലുമായി അദ്ദേഹം നേടി. തന്റെ പ്രകടനം “ചുവന്ന കരടി ‘ എന്ന പേര് ലഭിക്കാൻ ഇടയാക്കി. 2004 ൽ ജർമൻ ഭീമന്മാരായ ബയേണിന്റെ ക്ഷെണം സ്വീകരിച്ചു ബവേറിയയിൽ കൂടേറി. 3 ലീഗ് കിരീടങ്ങൾ ബയേൺമായി നേടുകയുണ്ടായി. ഇതൊന്നും കൂടാതെ 2010 ലോക കപ്പ്, 2012 യൂറോ കപ്പ് വിജയിയും കൂടി ആണ് ഇദ്ദേഹം.

Leave a comment