Foot Ball Top News

“സാഹക്ക് പകരം ആഴ്‌സണൽ സിയാച്ചിനെ വാങ്ങണം “

July 10, 2019

“സാഹക്ക് പകരം ആഴ്‌സണൽ സിയാച്ചിനെ വാങ്ങണം “

വേഗതയുള്ള, ഗോൾ സ്കോർ ചെയ്യാൻ കഴിവുള്ള ഒരു വിങ്ങറുടെ സേവനം ആഴ്സണലിന്‌ അത്യാവശ്യമാണ്. അലക്സ് ഇവോബിക്കോ, ഹെൻറിക് മികിടാരിയനോ ആ വിടവ് നികത്താൻ സാധിക്കുക ഇല്ല എന്ന് കഴിഞ്ഞ സീസൺ തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. ആയതിനാൽ കൈമാറ്റ വിപണി തുടങ്ങിയത് മുതൽ ഉനൈ എമേറി പറ്റിയ താരത്തെ നോക്കിയുള്ള നെട്ടോട്ടമാണ്.

ക്രിസ്റ്റൽ പാലസിന്റെ ഐവറി കോസ്റ്റ് താരമായ വിൽഫ്രഡ് സാഹയെയാണ് പ്രധാനമായും നോട്ടം ഇട്ടിരിക്കുന്നത്. എന്നാൽ എമെറിയുടെ കയ്യിൽ ആകെയുള്ളത് 45 മില്യൺ യൂറോയും. പാലസ് ആകട്ടെ 80 മില്യൺ യൂറോ ആണ് സാഹക്ക് വേണ്ടി ചോദിക്കുന്നത്. ഒരു ലോകോത്തര ഡിഫെൻഡറും ടീമിന് ആവശ്യമാണ്. കുറച്ചു കളിക്കാരെ വിൽക്കാതെ സാഹയെ മേടിക്കാൻ ആഴ്സണലിന്‌ ആവില്ല എന്ന് സാരം.

സാഹക്ക് പകരം വെക്കാൻ പറ്റിയ താരം തന്നെയാണ് മൊറോക്കോയുടെ ഹക്കിം സിയാച്. രണ്ടു പേർക്കും 26 വയസ്സ് പ്രായം. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് സെമി വരെ എത്തിയ അയാക്സ് ടീമിന്റെ അഭിവാജ്യ ഘടകം. കഴിഞ്ഞ കൊല്ലം ഡച്ച് ലീഗിൽ 16 തവണ വലചലിപ്പിച്ച സിയാച്, 17 അവസരങ്ങളും സൃഷ്ട്ടിച്ചു. സാഹയാകട്ടെ 10 ഗോളുകളും 5 അസിസ്റ്റും മാത്രമേ നടത്തിയിട്ടുള്ളു. നല്ല സൗന്ദര്യമുള്ള ഫുട്ബോൾ കളിക്കുന്ന പ്രതിഭയാണ് സിയാച്. ആഴ്സണലിന്റെ ശൈലിക്ക് ചേരുകയും ചെയ്യും. അകെ ശാരീരിക മികവിൽ മാത്രമാണ് സാഹ മുന്നിട്ട് നിൽക്കുന്നത്. എന്നാൽ സിയാച്ചിനെ വെറും 25 മില്യൺ യുറോക്ക് ലഭിക്കും എന്നുള്ളത് അതിനെ മറികടക്കാൻ സാധിക്കുന്ന ഒരു വസ്തുതയാണ്.

ആഴ്‌സണലിന് ആവശ്യം എത്രയും പെട്ടന്ന് പുതിയ കളിക്കാരെ കൊണ്ട് വന്നു ടീം ഒന്ന് സെറ്റ് ആക്കുന്നതാണ്. സാഹക്ക് വേണ്ടി സമയം കളയുന്നതിലും നല്ലതു സിയാച്ചിനെ വെച്ച് ടീം കെട്ടിപ്പടുക്കുന്നതായിരിക്കും.

Leave a comment