ഓസ്‌ട്രേലിയക്ക് ആശ്വാസം: സൂപ്പർ താരം നാളെ കളിക്കും
നാളെ സെമിഫൈനൽ കളിക്കാൻ ഇറങ്ങുമ്പോൾ ഓസ്‌ട്രേലിയക്ക് ആശ്വാസം.പരുക്കിന്റെ പിടിയിലായിരുന്ന ആൾറൗണ്ടർ മാർക്ക് സ്റ്റോയ്‌നിസ് പൂർണ ഫിറ്റ്നസ് വീണ്ടെടുത്തതായി ടീം അധികൃതർ അറിയിച്ചു.സ്റ്റോയ്‌നിസിന്റെ മടങ്ങി വരവ് ടീമിന്റെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്.വേൾഡ് കപ്പിന്റെ പ്രാഥമികറൗണ്ട് മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ സ്റ്റോയ്‌നിസ് പരുക്കിന്റെ പിടിയിൽ അകപെടുകയായിരുന്നു.നാളെയാണ് ഓസ്ട്രേലിയ – ഇംഗ്ലണ്ട് സെമിഫൈനൽ.നാളെ ഉച്ചകഴിഞ്ഞു 3 മണിക്കാണ് മത്സരം ആരംഭിക്കുക.നാളത്തെ മത്സരത്തിനും മഴഭീക്ഷണി ഉണ്ട്.






































