ഏ.ഐ.എഫ്.എഫ് എമെർജിംഗ് പ്ലയെർ ഓഫ് ദി ഇയർ ആയി സഹൽ അബ്ദുൽ സമദ്
മലയാളികളുടെ അഭിമാനവും ഇന്ത്യയുടെ മധ്യനിരയിലെ കരുത്തുറ്റ പോരാളിയുമായ സഹലിനു എമെർജിംഗ് പ്ലയെർ ഓഫ് ദി ഇയർ അംഗീകാരം നൽകി ഏ.ഐ.എഫ്.എഫ്.ഇന്ത്യൻ ഓസിൽ എന്നറിയപ്പെടുന്ന സഹൽ കേരള ബ്ലാസ്റ്റേഴ്സിന്റെ താരം കൂടി ആണ്.2018 സീസണിൽ കേരളത്തിന് വേണ്ടി നടത്തിയ മികച്ച പ്രകടനം ആണ് ഇന്ത്യൻ ദേശീയടീമിലേക്കുള്ള വഴിതുറന്നത്.അന്ന് ഒരു മികച്ച ഗോളും നേടി ആ സീസണിൽ എമെർജിംഗ് പ്ലയെർ അവാർഡും സ്വന്തമാക്കി.മധ്യനിരയിൽ കളം നിറഞ്ഞു കളിക്കുന്നതാണ് സഹലിന്റെ രീതി.എല്ലായിടത്തും ഓടിയെത്തുന്ന താരം ഡ്രിബിളിംഗിൽ ഓസിലിനെ ഓർമപ്പെടുത്തുന്നു.