Cricket Top News

350 ന്റെ നിറവിൽ ധോണി…!!!

July 9, 2019

350 ന്റെ നിറവിൽ ധോണി…!!!

ലണ്ടൻ : സ്വന്തം രാജ്യത്തിനു ഒരു മത്സരം കളിക്കുക എന്നത് ഇന്ത്യൻ താരങ്ങളെ സംബന്ധിച്ച് ബാലികേറാമല ആയിരിക്കുന്ന അവസരത്തിൽ ഇന്ത്യക്ക് വേണ്ടി 350 മത്സരങ്ങൾ പൂർത്തിയാക്കുകയാണ് ക്യാപ്റ്റൻ കൂൾ ധോണി.

അരങ്ങേറ്റം മുതൽ നാളിതുവരെ അനാവശ്യ ഇടവേളകളില്ലാതെ മുന്നേറാൻ ധോണിക്ക് കഴിഞ്ഞു. കൂറ്റനടികളുമായി ക്രീസിലും മികച്ച കാച്ചുകളും മിന്നൽ സ്റ്റമ്പിങ്ങു്കളുമായി സ്റ്റമ്പിന് പുറത്തും അദ്ദേഹം കളം നിറഞ്ഞു നിന്നു. ഏകദിനത്തിൽ 10723 റണ്സും ടെസ്റ്റിൽ 90 മത്സരങ്ങളിൽ നിന്നും 4876 റണ്സും നേടിയിട്ടുണ്ട്.

463 മത്സരങ്ങൾ കളിച്ച സച്ചിൻ മാത്രമാണ് ധോണിയുടെ മുന്നിൽ ഉള്ളത്. 2011 ലെ ലോകകപ്പ് കിരീടം ഉൾപ്പടെ ICC യുടെ എല്ലാ കിരീടങ്ങളും നേടിയ ക്യാപ്റ്റൻ കൂടിയാണ് ധോണി. സെമിയിൽ ഇന്ന് ന്യുസിലാണ്ടിനെ നേരിടുമ്പോൾ ഒരു ഫൈനൽ പ്രവേശനമല്ലാതെ മറ്റൊന്നും ധോണിയും ആഗ്രഹിക്കുന്നുണ്ടാവില്ല.

Leave a comment