Foot Ball Top News

ടാങ്കുയി എൻഡോംബിലെ – പോഗ്ബ 2.0 ഇനി ടോട്ടൻഹാമിൽ കളിക്കും

July 8, 2019

author:

ടാങ്കുയി എൻഡോംബിലെ – പോഗ്ബ 2.0 ഇനി ടോട്ടൻഹാമിൽ കളിക്കും

ചാമ്പ്യൻസ് ലീഗിലെ പ്രകടനം കാരണം ലോകമെമ്പാടും ആരധകരെ ആകർഷിച്ച ടീം ആണ് ടോട്ടൻഹാം ഹോട്ട്സ്പർ. എന്നാൽ അത് അവരുടെ കളിക്കാരെ റയൽ മാഡ്രിഡ് പോലുള്ള ടീമുകൾ റാഞ്ചാനുള്ള സാഹചര്യം കൂടുതലാക്കി കൊടുത്തു. ടോട്ടൻഹാമിന്റെ നേടും തുണയാ ഡാനിഷ് താരം ക്രിസ്ത്യൻ എറിക്സൺ റയിലിന്റെ നോട്ടപ്പുള്ളി ആയിട്ട് കുറച്ചുനാളായി. അത് മാത്രമല്ല ബെൽജിയം മിഡ്‌ഫീൽഡർ ആയ ടെമ്പേലെ ചൈനയിലേക്ക് പോവുകയും ചെയ്തിരുന്നു. എറിക്സൺ പോവുകയാണെങ്കിൽ പകരക്കാരൻ ആയി വളർത്തിക്കൊണ്ടു വരാൻ ടീം മേടിച്ച ഫ്രഞ്ച് മിഡ്‌ഫീൽഡർ ആണ് 22 വയസ്സ് മാത്രം പ്രായമുള്ള എൻഡോംബിലെ.

ടോട്ടൻഹാം നടത്തിയ രണ്ടാമത്തെ കൈമാറ്റം ആണ്. നേരത്തെ ലീഡ്‌സിൽ നിന്ന് 11 മില്യൺ യൂറോ മുടക്കി റൈറ്റ് വിങ്ങർ ആയ ജാക്ക് ക്ലാർക്കിനെ പോച്ചെടിനോ സ്വന്തമാക്കിയിരുന്നു. എന്നാൽ എൻഡോബിലെയെ സ്വന്തമാക്കാൻ 70 മില്യൺ യൂറോയാണ് പോച്ചെടിനോ മുടക്കിയത്. പി.സ്.ജി, ലിവർപൂൾ, യുവന്റസ്, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ക്ലബ്ബുകളുടെ വലയിൽ നിന്നാണ് എൻഡോംബിലെയെ ടോട്ടൻഹാം റാഞ്ചിയത്. ഇത് ടോട്ടൻഹാമിന്റെ റെക്കോർഡ് സൈനിങ്‌ ആണ്.

വിലയെ ന്യായികരിക്കുന്ന പ്രകടനമാണ് കക്ഷി കഴിഞ്ഞ വർഷം ഫ്രഞ്ച് ക്ലബായ ലിയോണിന് വേണ്ടി നടത്തിയത്. ഒരു പക്കാ ബോക്സ് ട്ടോ ബോക്സ് പ്ലയെർ ആണ് അദ്ദേഹം. അസാമാന്യ ഡ്രിബ്ലിങ് കാണാൻ തന്നെ ഒരു അഴകാണ്. വലിയ മത്സരങ്ങളിലെ ശക്തമായ മനഃസാന്നിധ്യം ആണ് പക്ഷെ അയാളെ പ്രിയപെട്ടവനാക്കിയത്. കഴിഞ്ഞ രണ്ടു സീസോണുകളിലും പി.സ്.ജി. ക്ക് എതിരെ നടന്ന കളികളിൽ രണ്ടു തവണ മാന് ഓഫ് ദി മാച്ച് അകാൻ എൻഡോംബിലെക്ക് കഴിഞ്ഞു. ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപിച്ച മത്സരത്തിൽ മിന്നും പ്രകടനമാണ് അയാൾ കാഴ്ച്ച വെച്ചത്. ഒരു ഗോളും സ്വന്തമാക്കിയിരുന്നു.

ഏതായാലും എൻഡോംബിലെയുടെ വരവോടെ ടോട്ടൻഹാം തങ്ങളുടെ ലക്‌ഷ്യം എന്താണ് എന്ന് ഉറക്കെ വിളിച്ചു പറഞ്ഞിരിക്കുകയാണ്. യൂറോപ്പിലെ വൻ ശക്തിയാവാൻ തന്നെ അവർ തീരുമാനിച്ചിരിക്കുന്നു. ഇനി അവർക്ക് വേണ്ടത് കിരീടങ്ങളാണ്. പുതിയ കളിക്കാർ അവരെ അതിനു പ്രാപ്തരാക്കുമോ എന്ന് കണ്ടറിഞ്ഞു കാണേണ്ടി ഇരിക്കുന്നു.

Leave a comment