Cricket Editorial legends Top News

സൗരവ് ഗാംഗുലി – “still hot to handle”

July 8, 2019

സൗരവ് ഗാംഗുലി – “still hot to handle”

സച്ചിന്റെ ബാറ്റിംഗ് സൗന്ദര്യത്തെക്കുറിച്ച് വർണ്ണിക്കുന്നത് ഒരു ഈസിയായ ജോലിയായിരിക്കും,. അത് നമ്മൾ എത്ര സംസാരിച്ചാലും ആർക്കും ബോറടിക്കില്ല, ലക്ഷ്മണന്റെയും അദ്ദേഹത്തിന്റെ എലഗൻസിനെ കുറിച്ചും വേണമെങ്കിൽ ഒരു ഓസ്ട്രേലിയൻ സിനിമയുടെ ദാരുണമായ സ്ക്രിപ്റ്റ് ആയി നമുക്ക് എഴുതാം, ദ്രാവിഡിന്റെ ഡിഫൻസിനെ കുറിച്ച് ഒരു ചർച്ചയിൽ നമുക്ക് വാദിക്കാം, പക്ഷേ ഗാംഗുലി എന്ന ബംഗാൾ കടുവയെ കുറിച്ച് സംസാരിക്കുമ്പോൾ സൂക്ഷിക്കുക തന്നെ വേണം കാരണം അദ്ദേഹം മാത്രമല്ല അദ്ദേഹത്തിന്റെ ആരാധകരും ‘Still Hot to Handle:’! ആണ്……

തന്നിലും തന്റെ ടീമംഗങ്ങളിലും വിശ്വസിക്കുകയും, മുന്നിൽനിന്ന് നയിക്കുകയും, റിസ്കും സ്ട്രാറ്റജിയും ആവശ്യസമയത്ത് എടുക്കുന്നവരും ആയിരിക്കണം മികച്ച ക്യാപ്റ്റൻ അതായിരുന്നു സൗരവ് ഗാംഗുലി. ഒരു മിഡിൽഓർഡർ ബാറ്റ്സ്മാനെ പിടിച്ചു ഓപ്പണർ ആക്കി പിന്നീട് അദ്ദേഹം വിവിയൻ റിച്ചാർഡ് സിനു ശേഷം ലോകം കണ്ട ഏറ്റവും മികച്ച അപകടകാരിയായ കളിക്കാരനായി മാറി ഒരു സ്ലിപ് ഫീൽഡറായ രാഹുൽ ദ്രാവിഡിനെ ഒരു വേൾഡ് ടൂർണമെന്റിന് മുമ്പ് കീപ്പർ ആക്കി മാറ്റുക ഇതൊക്കെ ധൈര്യപൂർവ്വം ചെയ്യാൻ ദാദക്ക് മാത്രമേ പറ്റൂ.

ഒരുപക്ഷേ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഗാംഗുലി തന്റെ കൈവിരലിലെ നഖം കടിക്കുന്നതിനേക്കാൾ കഠിനമായി ആരും നഖം കടിച്ചു കാണില്ല, തന്റെ ഫോമിനെക്കാളും തന്റെ സഹകളിക്കാരുടെ ഫോമിനെക്കുറിച്ച്ഗാംഗുലിയെക്കാൾ ഉപരി ഒരു ക്യാപ്റ്റനും വ്യാകുലപ്പെട്ടിട്ടുണ്ടാവില്ല, പാർട്ണർ ഔട്ട് ആവുമ്പോൾ ഗാംഗുലിയെക്കാൾ ഉപരി ആരും ദേഷ്യപ്പെട്ടിട്ടുണ്ടാവില്ല, അതെ അദ്ദേഹം വികാരങ്ങൾ പ്രകടിപ്പിക്കുന്ന നായകനായിരുന്നു ഒരു ഔട്ട് സ്പോക്കൺ ആയിരുന്നു എന്നും വിവാദങ്ങളുടെ തോഴനായിരുന്നു പക്ഷേ ഇതൊന്നും അദ്ദേഹത്തിന്റെ കളിയിലെ ആ ഒരിക്കലും മരിക്കാത്ത പോരാട്ട വീര്യത്തെ ബാധിച്ചിരുന്നില്ല.

തന്റെ മുപ്പത്തി ഒമ്പതാം വയസ്സിൽ എതിർ കളിക്കാരന്റെ വിക്കറ്റെടുത്തു ഒരു കൊച്ചുകുട്ടിയെപ്പോലെ ഗ്രൗണ്ടിലൂടെ ഓടാനും, ക്രിക്കറ്റിന്റെ മക്ക എന്നറിയപ്പെടുന്ന ലോർഡ്സിലെ ബാൽക്കണിയിൽ തന്റെ ജേഴ്സി ഊരി വീശാനും അദ്ദേഹത്തിനെ പറ്റൂ, അല്ലെങ്കിൽ അതിനുള്ള ചങ്കൂറ്റമുള്ള നായകന്മാർ ഇതുവരെ ഉണ്ടായിട്ടില്ല. നേടിയ ടൂർണമെന്റ് വിജയങ്ങളും കപ്പുകളും നോക്കി വിലയിരുത്തിയാൽ ഗാംഗുലിയെക്കാൾ മികവാർന്ന ക്യാപ്റ്റൻ വേറെയുണ്ടാകും , പക്ഷേ ക്രിക്കറ്റിനെ ജീവവായുപോലെ സ്നേഹിച്ച ഒരു ആരാധകനും അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ചെലുത്തിയ സ്വാധീനത്തെ ഒരിക്കലും വിലകുറച്ച് കാണാനാവില്ല. ദാദ ക്രിക്കറ്റ് നിലനിൽക്കുന്ന കാലംവരെ മറക്കില്ല നിങ്ങളെ എന്നും ഈ നെഞ്ചിൽ ഉണ്ടാവും..!

കൊൽക്കത്തയുടെ രാജകുമാരന് നേരുന്നു ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ

Leave a comment