വനിത ലോകകപ്പ് : അമേരിക്കയ്ക്ക് കിരീടം
ഫ്രാൻസ് : ഫ്രാൻസിൽ നടന്ന ഫിഫ വനിത ലോകകപ്പ് ഫൈനൽ മത്സരത്തിൽ അമേരിക്ക നെതര്‍ലാന്‍ഡിനെ തോൽപ്പിച്ചു. തുടർച്ചയായ രണ്ടാം തവണയും കിരീടം സ്വന്തമാക്കി. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അവർ നെതര്‍ലാന്‍ഡിനെ പരാജയപ്പെടുത്തിയത്. 61,69 മിനിറ്റുകളിലാണ് അമേരിക്ക ഗോളുകൾ നേടിയത്.
മികച്ച പ്രകടനമാണ് അമേരിക്ക കാഴ്ചവെച്ചത്. ഗ്രൗണ്ടിൽ മുഴുവൻ സമയവും ആധിപത്യം അമേരിക്കയ്ക്ക് ആയിരുന്നു. മൽസരം തുടങ്ങിയപ്പം മുതൽ ആക്രമിച്ചു കളിച്ച അമേരിക്കയ്ക്ക് ഒന്നാം പകുതിയിൽ ഗോൾ നേടാൻ കഴിഞ്ഞിരുന്നില്ല. ഗോൾ രഹിത ഒന്നാം പകുതിക്ക് ശേഷം 61ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ അമേരിക്ക ആദ്യ ഗോൾ നേടി. മേഗന്‍ റാപിനോയി ആണ് ആദ്യ ഗോൾ നേടിയത്. പിന്നീട് റോസെ ലവെല്ലെ ആണ് 69ാം മിനിറ്റിൽ രണ്ടാം ഗോൾ നേടിയത്. ഇന്ന് റാപിനോ ഗോൾ നേടിയതോടെ ഈ ലോകകകപ്പിൽ താരം ആറ് ഗോളുകൾ നേടി. തുടർച്ചയായ രണ്ടാം തവണയാണ് അമേരിക്ക വനിത ലോകകപ്പ് കിരീടം ഉയർത്തുന്നത്. ഇതുവരെ അവർ നാല് തവണ വനിത ലോകകപ്പ് കിരീടം ഉയർത്തിയിട്ടുണ്ട്.



