ലോകകപ്പ് ക്രിക്കറ്റ് : വെസ്റ്റ്ഇൻഡീസിനെതിരെ അഫ്ഗാനിസ്ഥാന് 312 റൺസ് വിജയലക്ഷ്യം
ലീഡ്സ്: ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് നടക്കുന്ന അഫ്ഗാനിസ്ഥാൻ വെസ്റ്റിൻഡീസ് പോരാട്ടത്തിൽ വെസ്റ്റ്ഇൻഡീസിനെതിരെ അഫ്ഗാനിസ്ഥാന് 312 റൺസ് വിജയലക്ഷ്യം. ടോസ് നേടിയ വിൻഡീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത അമ്പത് ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് അവർ 311 റൺസ് നേടിയത്. ബാറ്റിങ് ആരംഭിച്ച വിൻഡീസിന് ഏഴ് റൺസ് എടുത്ത ക്രിസ് ഗെയിലിന്റെ വിക്കറ്റ് ആദ്യം നഷ്ട്ടമായി. പിന്നീട് എവിൻ ലൂയിസ്(58), ഷായ് ഹോപ് (77), ഷിമ്രോൺ ഹെറ്റ്മിയർ(39), നിക്കോളാസ് പൂരൻ(58), ജേസൺ ഹോൾഡർ (45) എന്നിവരുടെ ബാറ്റിങ് മികവിലാണ് വിൻഡീസ് 311 റൺസ് നേടിയത്.
മറുപടി ബാറ്റിങിനിറജിയ അഫ്ഗാന് ഒരു വിക്കറ്റ് നഷ്ട്ടമായി. ഒടുവിൽ വിവരം കിട്ടുമ്പോൾ അവർ ആറ് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 20 റൺസ് എടുത്തിട്ടുണ്ട്.