ജാവോ ഫെലിക്സ് – 124 മില്യൺ യൂറോ കൊടുത്തു സിമിയോണി സ്വന്തമാക്കിയ ഭാവിവാഗ്താനം
ലോകം കണ്ട ഏറ്റവും വലിയ അഞ്ചാമത്തെ കൈമാറ്റമായിരുന്നു പോർച്ചുഗീസ് താരം ജാവോ ഫെലിക്സിനെ എത്തിച്ചു അത്ലറ്റികോ മാഡ്രിഡ് നടത്തിയത്. അതോടെ എംബപ്പേ കഴിഞ്ഞാൽ ഏറ്റവും വിലപിടിപ്പുള്ള യുവതാരമായി ഈ 19 വയസ്സ്കാരൻ മാറിയിരിക്കുന്നു. അന്റോണിയോ ഗ്രീസ്മാൻ ബാഴ്സയിൽ പോയതിന്റെ വിടവും ക്ഷീണവും ഒരു പരിധി വരെ മാറ്റാൻ ഈ നീക്കം കൊണ്ട് അത്ലറ്റികോ മാനേജ്മെന്റിനും ആരാധകർക്കും സാധിച്ചിരിക്കുന്നു. റയലിനോടും ബാഴ്സയോടും സാമ്പത്തികമായും മുട്ടാൻ തങ്ങൾ തയ്യാറാണ് എന്ന ഉറച്ച പ്രഖ്യാപനവും കൂടി ആയിരുന്നു ഫെലിക്സിനെ ടീമിൽ എത്തിച്ചു അത്ലറ്റികോ ചെയ്തത്. കഴിഞ്ഞ സീസണിൽ റയലിനെ പിന്തള്ളി രണ്ടാം സ്ഥാനത്തു എത്താൻ അവർക്ക് സാധിച്ചിരുന്നു.
പോർച്ചുഗീസ് ക്ലബായ ബെനെഫിക്കയുടെ കളിക്കാരനായിരുന്നു ഫെലിക്സ്. കഴിഞ്ഞ സീസണിൽ 15 ഗോളുകൾ അയാൾ ക്ലബിന് വേണ്ടി തന്റെ 18 വയസ്സിൽ നേടിയത്. യൂറോപ്പ കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ എയ്ന്റര്ച ഫ്രാങ്ക്ഫുർട്ടിന് എതിരെ നേടിയ ഹാറ്റ് ട്രിക് ഏവരുടെയും മനം കോവർന്നിരുന്നു. നേഷൻസ് ലീഗിലും ചാമ്പ്യന്മാരായ പോർച്ചുഗലിന് വേണ്ടി ഫെലിക്സ് ബൂട്ട് കെട്ടിയിരുന്നു.
ശാരീരിക മികവിൽ അല്പം പിന്നിൽ ആണ് ഫെലിക്സ്. എന്നാൽ അത് ഉയർത്താൻ സിമിയോണിയെ പോലെ ഒരു കോച്ച് ഇല്ലാ താനും. ഏതായാലും അടുത്ത സീസണിൽ ല ലീഗ് ആരാധകർക്ക് മനസ്സിൽ കുറിക്കാൻ മെസ്സിയും ഹസാർഡും മാത്രമാകില്ലാ എന്ന് ഉറപ്പിക്കാം. ഭാവി ക്രിസ്ത്യാനോ റൊണാൾഡോ എന്ന് വിശേഷിപ്പിക്കുന്ന ഫെലിക്സ് ആദ്യ സീസണിൽ തന്നെ മിന്നിയാൽ അത്ഭുതപ്പെടാനില്ല.