റാംസെയുടെ യുവന്റസിലേക്കുള്ള കൂടുമാറ്റം പൂർത്തിയായി
വെയിൽസിന്റെ മുൻ ആഴ്സണൽ താരം അവസാനം യുവന്റസിൽ എത്തിച്ചേർന്നിരിക്കുന്നു. ആഴ്സണലുമായി കരാർ അവസാനിച്ചതിനെ തുടർന്ന് ഫ്രീ ഏജന്റ് ആയിട്ടായിരുന്നു റാംസെയുടെ വരവ്. 4 വർഷത്തെ കരാർ ആണ് റാംസെയുമായി യുവന്റസ് ഒപ്പ് വെച്ചിരിക്കുന്നത്.
റാംസെയുടെ കരാർ പുതുക്കാത്തതിന് വൻ വിമർശനമാണ് ആഴ്സണൽ ക്ലബ് അധികാരികൾ ആരധകരുടെ കയ്യിൽ നിന്ന് ഏറ്റുവാങ്ങിയത്. 2013 മുതൽ ആഴ്സണലിന്റെ ഏറ്റവും വിശ്വസ്തനായ കളിക്കാരനായിരുന്നു റാംസെ. 2008 ൽ വെറും 4 .5 മില്യൺ യൂറോ കൊടുത്തു ആർസെൻ വെങ്ങർ സ്വന്തമാക്കുമ്പോൾ റാംസെയ്ക്ക് പ്രായം വെറും 18. പിന്നീട് ലോകം കണ്ടത് ലോകത്തിലെ ഏറ്റവും മികച്ച ഒരു മിഡ്ഫീൽഡറുടെ വളർച്ച ആയിരുന്നു. പ്രീമിയർ ലീഗ് കിരീടം നേടാനായില്ലെങ്കിലും 2 ഫ്.എ.കപ്പ് ഫൈനലുകളിൽ വിജയ ഗോൾ നേടിയ ഓർമയിൽ ആയിരിക്കും റാംസെ പടിയിറങ്ങുക.
ഇതോടെ യുവന്റസിൽ ഈ വര്ഷം എത്തിച്ചേർന്ന രണ്ടാമത്തെ മിഡ്ഫീൽഡർ ആയി റാംസെ. പി.സ്.ജി. യിൽ നിന്ന് ആൻഡ്രിയൻ റാബിയോയും ഫ്രീ ഏജന്റ് ആയി അവരോടപ്പം കൂടിയിരുന്നു. അത് കൂടാതെ ചെൽസിയിൽ നിന്ന് ഗോൺസാലോ ഹിഗുവൈനും സർറിയോടൊപ്പം യുവന്റസിൽ എത്തി. ഇനി ഡി ലിച്ചതിന്റെ സേവനം കൂടി ഉറപ്പ് വരുത്താനുള്ള ശ്രമത്തിലാണ് ഇറ്റാലിയൻ പടകുതിരകൾ.






































