ലാംപാർഡ് ചെൽസിയുടെ കോച്ച് ആകുമോ?
ലാംപാർഡ് ചെൽസിയുടെ മാനേജർ ആകുമോ എന്നുള്ളതാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ ഇപ്പോ ചർച്ച ചെയ്യുന്നത് . സർറിയുടെ വിടവാങ്ങൽ ചില്ലറയൊന്നുമല്ല ക്ലബ്ബിനെ പിടിച്ചു കുലിക്കിയിരിക്കുന്നത്. ഹസാഡ് എന്ന പ്രധാന കളിക്കാരനെയും അവർക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ജോർജിഞ്ഞോയും സർറിയെ യുവന്റസിൽ അനുഗമിക്കാൻ സാധ്യത ഉണ്ട്. ഈ അവസരത്തിലാണ് ഇങ്ങനൊരു വാർത്ത ഏവരുടെയും ശ്രദ്ധ ആകർഷിച്ചത്.
സോൾഷെർ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മാനേജർ ആയിട്ട് നടത്തിയ ഭേദപ്പെട്ട പ്രകടനം പഴയ കളിക്കാരെ മാനേജർമാർ ആക്കണം എന്നുള്ള വാദത്തിന് ശക്തി പകർന്നിരുന്നു. ഇപ്പോൾ ചാംപ്യൻഷിപ്പ് കളിക്കുന്ന ഡെർബി കൗണ്ടിയുടെ മാനേജർ ആണ് ലാംപാർഡ്. വെറും രണ്ടു വർഷത്തെ പരിചയം മാത്രമേ അവകാശപ്പെടാൻ ഉള്ളുവെങ്കിലും നല്ല മാനേജർ ആയി ലാംപാർഡ് ഇതിനകം പേര് എടുത്തിരിക്കുന്നു.
ചെൽസിയുമായി ഭാവി കാര്യങ്ങൾ സംസാരിക്കാൻ ഡെർബി ലാംപാർടിനെ അനുവദിച്ചിരിക്കുന്നു എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അങ്ങനെയെങ്കിൽ ലാംപാർഡ് ഈ സീസണിൽ ചെൽസി മാനേജർ അയാൾ അത്ഭുതപ്പെടാനില്ല. ക്ലബ്ബിന്റെ പാരമ്പര്യവും ശൈലിയും നന്നായി അറിയാവുന്ന ലാംപാർഡ് അവരെ നല്ല ദിശയിലേക്ക് തന്നെ നയിക്കും എന്ന് വേണം അനുമാനിക്കാൻ.