ഇന്ന് മഴ പെയ്യരുതേ എന്ന് പ്രാർത്ഥിച്ചു ദക്ഷിണാഫ്രിക്കൻ ആരാധകർ
കളിച്ച നാല് മത്സരങ്ങളിലും വിജയം കണ്ടെത്താനാകതെ വന്നതോടുകൂടി ഇനിയുമുള്ള മത്സരങ്ങൾ നിർണായകമാണ് ദക്ഷിണാഫ്രിക്കക്ക്.നിലവിൽ 9 ആം സ്ഥാനത്തുള്ള അവർക്ക് വരാനിരിക്കുന്ന മത്സരങ്ങൾ വിജയിച്ചാൽ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാകു.
ലോകകപ്പിൽ ഇതുവരെ നാലു മത്സരങ്ങൾ ആണ് മഴ മൂലം നഷ്ടമായത്.ഇന്ന് ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്ഥാൻ മത്സരത്തിലും മഴ പെയ്യും എന്നാണ് റിപ്പോർട്ടുകൾ.മറ്റൊന്നും സംഭവിച്ചില്ലെങ്കിൽ ഇന്നും മത്സരം മഴ ജയിക്കും.മത്സരം നടക്കുന്ന കാർഡിഫിൽ രാവിലെ തന്നെ നല്ല മഴയാണ്.കാർഡിഫിൽ മഴ വരിവരിയായി പെയ്തുകൊണ്ടിരിക്കുകയാണ്.മത്സരം നടക്കുന്ന സമയത്തു മഴ പെയ്യല്ലേ എന്നാണ് ഇപ്പോൾ ആരാധകർ പ്രാർത്ഥിക്കുന്നത്, അവരുടെ ടീമിന്റെ വിജയത്തിനായി….