വനിത ഫുട്ബാൾ ലോകകപ്പ് : ജപ്പാന് ജയം
ഫ്രാൻസ് :ഫിഫ ലോകകപ്പ് ഫുട്ബാൾ മത്സരത്തിൽ ജപ്പാന് ജയം. സ്കോട്ട്ലൻഡിനെ ആണ് ജപ്പാൻ തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജപ്പാൻ ജയിച്ചത്. ജപ്പാൻ ആണ് മത്സരത്തിൽ ആദ്യ ഗോൾ നേടിയത്.
ജപ്പാന്റെ ആദ്യ മത്സരം സമനിലയിലാണ് അവസാനിച്ചത്. അവരുടെ ഈ സീസണിലെ ആധ്യ വിജയമാണ് ഇന്ന് നടന്നത്. ജയത്തോടെ പോയിന്റ് നിലയിൽ ജപ്പാൻ ഒന്നാം സ്ഥാനത്ത് എത്തി. എന്നാൽ സ്കോട്ട്ലൻഡിന്റെ രണ്ടാം തോൽവിയാണിത്. ആദ്യ മത്സരത്തിൽ അവർ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടിരുന്നു.
ഇന്ന് നടന്ന മത്സരത്തിൽ സ്കോട്ട്ലൻഡ് നല്ല പ്രകടനമാണ് കാഴ്ചവെച്ചത്. ഗോൾ നേടാൻ ഉള്ള അവസരങ്ങൾ അവർക്ക് ലഭിച്ചെങ്കിലും ജപ്പാൻ ഡിഫെൻഡർമാർ അത് തടയുകയായിരുന്നു. എമ്പത്തിയെട്ടാം മിനിറ്റിലാണ് സ്കോട്ട്ലൻഡ് ഒരു ഗോൾ നേടിയത്.