ലോകകപ്പ് ക്രിക്കറ്റ് : വെസ്റ്റ് ഇൻഡീസിനെതിരെ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുത്തു
ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുത്തു. ടീമിൽ മാറ്റങ്ങളില്ലാതെയാണ് ഇംഗ്ലണ്ട് കളത്തിലിറങ്ങുന്നത്. ആദ്യം ബാറ്റ് ചെയ്യുന്നത് വിൻഡീസിന് നാല് വിക്കറ്റ് നഷ്ട്ടമായി. ഒടുവിൽ വിവരം കിട്ടുമ്പോൾ 30 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 147 റൺസ് എടുത്തിട്ടുണ്ട്. ഹോൾഡറും(2), നിക്കോളാസും(47) ആണ് ക്രീസിൽ. ക്രിസ് ഗെയിൽ(36),എവിൻ ലൂയിസ്(2), ഹോപ്(11), ഷിംറോൺ (39) എന്നിവരാണ് പുറത്തായത്.
മൂന്ന് കളികളിൽ നിന്ന് രണ്ട് ജയവുമായി ഇംഗ്ലണ്ട് പോയിന്റ് നിലയിൽ നാലാം സ്ഥാനത്താണ്. ഇന്ത്യയോട് ആണ് അവർ തോറ്റത്. എന്നാൽ മൂന്ന് കളികളിൽ ഒരു കളി മാത്രം ജയിച്ച വെസ്റ്റിൻഡീസിന് ഇന്നത്തെ മത്സരം അനിവാര്യമാണ്. അവരുടെ മൂന്നാം മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.