Cricket cricket worldcup Top News

ലോകകപ്പ് ക്രിക്കറ്റ് : ഇന്ന് പാകിസ്ഥാൻ ആസ്‌ട്രേലിയയെ നേരിടും

June 12, 2019

author:

ലോകകപ്പ് ക്രിക്കറ്റ് : ഇന്ന് പാകിസ്ഥാൻ ആസ്‌ട്രേലിയയെ നേരിടും

ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് പാകിസ്ഥാൻ ഓസ്‌ട്രേലിയയെ നേരിടും. ഇന്ന് വൈകുന്നേരം മൂന്ന് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. കൂപ്പർ അസോസിയേറ്റ്സ് കൗണ്ടി ഗ്രൌണ്ട് സ്റ്റേഡിയത്തിലാണ് ഇന്ന് മത്സരം നടക്കുന്നത്. ലോകകപ്പ് ആവേശം മഴ നശിപ്പിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് മത്സരങ്ങളും മഴ മൂലം ഉപേക്ഷിച്ചിരുന്നു.

ഇരു ടീമുകളും ലോകകപ്പിൽ ഇതുവരെ  മൂന്ന് മത്സരങ്ങൾ കളിച്ചു. ഇതിൽ പാക്സിതാൻ ഒരു മത്സരം മാത്രമാണ് ജയിച്ചത്. ഒരെണ്ണം മഴ മൂലം ഒഴിവാക്കുകയും ചെയ്തു. മൂന്ന് പോയിന്റുള്ള പാകിസ്ഥാന് ഇന്നത്തെ കളി ജയിക്കേണ്ടത് ആവശ്യമാണ്. അതേസമയം മൂന്ന് കളികളിൽ രണ്ട് കളിയും ജയിച്ച ഓസ്‌ട്രേലിയക്ക് 4 പോയിന്റ് ഉണ്ട്. കഴിഞ്ഞ മത്സരം അവർ ഇന്ത്യയോട് തോറ്റിരുന്നു.

Leave a comment