ജൊഫ്രാ അർച്ചർ – ആര് തളക്കും ഈ പടകുതിരയെ ?
ഇംഗ്ലണ്ട് തങ്ങളുടെ രഹസ്യ ആയുധം പുറത്തെടുത്തിരിക്കുന്നു. അവസാന നിമിഷം ടീമിൽ ഇടം നേടി ആദ്യമേ തന്നെ ലോകത്തെ ഞെട്ടിച്ച ജൊഫ്രാ ആർച്ചറുടെ രൂപത്തിൽ. ഇംഗ്ലീഷ് ബുംറ എന്ന വിളിപ്പേരിന് എന്തുകൊണ്ടും യോഗ്യനാണ് താൻ എന്ന് ഒരു അവിസ്മരണീയ പ്രകടനത്തിലൂടെ അർച്ചർ തെളിയിച്ചിരിക്കുന്നു. 7 ഓവർ എറിഞ്ഞു വെറും 27 റൺസ് മാത്രം വിട്ടുകൊടുത്തു 3 വിക്കറ്റ് ആണ് ഈ 24 വയസ്സ്കാരൻ സ്വന്തമാക്കിയത്. എല്ലാം ടോപ് ഓർഡർ ബാറ്റ്സ്മാന്മാർ ആയിരുന്നു അയാളുടെ ഇരകൾ എന്നുള്ളത് ഈ നേട്ടത്തിന്റെ മാറ്റു കൂട്ടുന്നു. കൂടാതെ ഹാശിം അംലയെ പരിക്കേൽപിച്ചു കുറച്ചു നേരം പുറത്തിരുത്താനും അർച്ചർക്ക് സാധിച്ചു.
ശരാശരി 140 കിലോമീറ്റർ വേഗതയിൽ കൂടുതൽ എറിയുന്ന ഒരു കായിക താരമാണ് അർച്ചർ. കൂടാതെ ഷോട്ട് ബൗൺസർസ് വളരെ അധികം ക്രത്യതയോടെ എറിയാനും ഇയാൾക്ക് സാധിക്കുന്നു. ഈ കളിയിലെ 3 വിക്കറ്റും ഷോട്ട് ബൗൺസർസിൽ കൂടെയാണ് അദ്ദേഹം നേടിയത്. ഓരോ ബോളും വ്യത്യസ്ത വേഗതയിൽ വളരെ കൗശലത്തോടെ എറിയാൻ സാധിക്കുന്നത് ആർച്ചറെ കളിയ്ക്കാൻ വളരെ അധികം ഭുധിമുട്ട് ബാറ്റ്സ്മാന്മാർക്ക് നേരിടേണ്ടി വരുന്നു. 300 റൺസ് മേലെ ലക്ഷ്യം താണ്ടാൻ ശ്രമിക്കുന്ന സൗത്ത് ആഫ്രിക്കൻ ടീമിന് എതിരെ 3.27 ശരാശരിയിൽ എറിയാൻ സാധിച്ചു എന്നുള്ളത് ആർച്ചറുടെ വീര്യം വിളിച്ചോതുന്നു.
ഇനി വീക്ഷിക്കേണ്ടത് ഈ പ്രകടനം അദ്ദേഹത്തിന് എല്ലാ കളികളിലും പുറത്തെടുക്കാൻ സാധിക്കുമോ എന്നുള്ളതായിരിക്കും. അതിനു സാധിച്ചാൽ ഇംഗ്ലീഷ് പടയെ തടഞ്ഞു നിർത്താൻ ആർക്ക് സാധിക്കും എന്നുള്ളത് ഒരു ചോദ്യ ചിഹ്നമായി തുടരും.