ധോണി എന്ന വൻമരം ഇന്ത്യക്ക് തണലാവണം
മഹാനായ കളിക്കാർ പലപ്പോഴും തെളിയിക്കാറുണ്ട് പ്രായം അത് വെറുമൊരു സംഖ്യ മാത്രമാണെന്ന്, ഇന്നലെ നടന്നത് വെറുമൊരു സന്നാഹമത്സരമായിരിക്കാം പക്ഷെ ഇന്നലെ എന്നെപ്പോലുള്ള ഒരുപാട് ആരാധകർ കണ്ടത് ഒരിക്കൽ ഗ്രൗണ്ടിൽ ആ വെള്ള പന്തിനെ ഒരു ദാക്ഷണ്യവുമില്ലാതെ അടിച്ചകറ്റുന്ന ആ പഴയ നീളൻ മുടിക്കാരനെയായിരുന്നു, ആസ്വദിക്കുകയാണ് ആ ഇതിഹാസം, ഇനിയൊരു വേൾഡ് കപ്പിന് ഇറങ്ങാനുള്ള ബാല്യമില്ലെന്നറിയാം, അതിനാൽ ഓരോ നിമിഷവും ആസ്വദിക്കാൻ ശ്രമിക്കുകയാണാ മനുഷ്യൻ.
സിംഗിലും, ഡബിളുകളുമായി, തുടങ്ങി അവസാന നിമിഷം മാത്രം റിസ്ക് എടുക്കാറുള്ള അദ്ദേഹം, ഇന്നലെ വ്യത്യസ്തനായിരുന്നു ബൗണ്ടറി പിറകേണ്ട ബോളുകൾ ഗാലറിയിൽ തന്നെ വിശ്രമിച്ചു, ഒരു സമയത്ത് എല്ലാ ബോളുകളും ബൗണ്ടറി കടത്താനുള്ള ശ്രമത്തിലാണ് അദ്ദേഹമെന്ന് ആരാധകർക്കും, കമെന്ററി ടീമിനും തോന്നിയിരുന്നു. ഈ ഒരു ഇന്നിങ്‌സോടെ അദ്ദേഹം പറയാതെ പറയുന്ന ചില കാര്യങ്ങളുണ്ട് ധോനിക്കറിയാം വന്ന നിമിഷം മുതൽ ബൗണ്ടറികൾ സ്വന്തമാക്കാൻ, വന്ന നിമിഷം മുതൽ ആകാശത്തെ ചുംബിക്കുന്ന സിക്സറുകൾ പറത്താൻ പക്ഷെ ഒന്നു പിഴച്ചാൽ ഈ ടീമിനെ ആരു കാക്കും എന്നൊരു ചോദ്യത്തിന് മുന്നിൽ പലപ്പോഴും എല്ലാം അവസാന ഓവറുകളിലേക്ക് മാറ്റി വെക്കുന്നതാണ്…..
രണ്ടും കല്പിച്ചൊരു ധോണി തെന്നെയാണ് ഇംഗ്ലണ്ടിൽ എത്തിയിരിക്കുന്നത്, അതിലൊരു സംശയവുമില്ല, ആ സ്വീറ്റ് സ്പോട്ടിൽ ബോൾ കൊണ്ടു തുടങ്ങിയാൽ ഇംഗ്ലണ്ടിലെ ഒരു ഗ്രൗണ്ടിനും സിക്സറുകളിൽ നിന്ന് ബോളേഴ്സിനെ രക്ഷിക്കാൻ സാധിക്കില്ല, അതെ വീണ്ടും പറയുന്നു ആണത്തം കാണിക്കാൻ ഇറങ്ങിയാൽ താങ്കളോളം വരില്ല ഒരുത്തനും…..
Pranav Thekkedath






































