ദി റാവൽപിണ്ടി എക്സ്പ്രസ്സ്
1975 ഓഗസ്റ്റ് 13 ന് റാവല്പിണ്ടിയിലേക്ക് ജനിച്ചു വീണ ഈ പൈതലിന്റ കൂട്ടിന് ഒരു രോഗവും ഉണ്ടായിരുന്നു, ആ കുരുന്ന് ജനിച്ചത് തെന്നെ പരന്ന കാല്പാദത്തോടു കൂടിയായിരുന്നു (flat footed ) അതിനാൽ ഒരിക്കലും തന്റെ ചെറുപ്പ കാലത്ത് നടക്കുമ്പോൾ അദ്ദേഹത്തിന് ഒരു തരത്തിലുമുള്ള നിയന്ത്രണവും ഇല്ലായിരുന്നു. മുഹമ്മദ് അക്തർ, ഹമീദ അവാൻ എന്നീ ദമ്പതികളുടെ അഞ്ചാമത്തെ മകനായിട്ടായിരുന്നു ഷൊയൈബിന്റ ജനനം.
തന്റെ മൂന്നാം വയസ്സിൽ വില്ലൻ ചുമ്മ എന്ന പകരുന്ന രോഗവും അദ്ദേഹത്തിനെ ബാധിച്ചിരുന്നു, ഒരുപാട് ഡോക്ടർമാരെ മാറി കാണിക്കുകയും, ഒരുപാട് പൈസ അതിന് വേണ്ടി മാതാപിതാക്കൾ ചിലവാക്കുകയും ചെയ്യുന്നത് കണ്ട് ആ ബാലന്റെ ഗ്രാൻഡ് ഫാദർ ഒരിക്കൽ ആ മാതാപിതാക്കളോട് പറയുകയും ഉണ്ടായി “പൈസ ചിലവാക്കുന്നത് നിർത്തിയിട്ട് ഈ പൈസ എല്ലാം അവന്റ ശവമടക്കിന് വേണ്ടി സൂക്ഷിക്കാൻ ”
കുടുംബക്കാരും അയൽക്കാരും ഒരേ സ്വരത്തിൽ പറയുകയുണ്ടായി ഈ പയ്യൻ നേരെ നടക്കില്ല, പക്ഷെ ഷൊയൈബിന്റ മാതാവിനു വിശ്വാസമുണ്ടായിരുന്നുഎല്ലാം നേരെയാവുമെന്ന് അതിനാൽ ആ പയ്യന്റെ അമ്മ തന്നെക്കൊണ്ട് ചെയ്യാവുനതെല്ലാം ആ പയ്യന് വേണ്ടി ചെയ്തു.
അതെ ആ മാതാവിന്റെ പരിശ്രമം വെറുതെയായില്ല വിദദഗ്ദമായ ചികിത്സക്ക് ശേഷം ആ പയ്യൻ നടക്കുവാൻ തുടങ്ങി,വെറുതെയുള്ള നടത്തമായിരുന്നില്ല അത് ലോകം കീഴടക്കിയ ജേതാവിലേക്കുള്ള നടത്താമായിരുന്നു അത്.
സ്കൂൾ കാലഘട്ടത്തിൽ ഒരു സ്പ്രിന്റർ ആയിരുന്ന ആ പയ്യനിൽ ക്രിക്കറ്റിന്റ ജ്വരം സൃഷ്ടിക്കുന്നത് 1992 ലെ വേൾഡ് കപ്പ് ആയിരുന്നു, ഇമ്രാൻ ഖാനെയും, വസിമിനെയും പോലെ ഒരു മികച്ച ഫാസ്റ്റ് ബൗളർ ആവണമെന്ന സ്വപ്നം അവനും കാണാൻ തുടങ്ങി, ആ ഇതിഹാസ താരങ്ങളുടെ ഓരോ ചലനങ്ങളും സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ട് അവൻ പാകിസ്താനിലെ ഗ്രൗണ്ടുകളിൽ നിറഞ്ഞാടി.
ഇന്റർനാഷണൽ ക്രിക്കറ്റിലേക് കാലെടുത്തു വെക്കണമെങ്കിൽ പാകിസ്താനിലെ ആരും അറിയാത്ത ഗ്രൗണ്ടുകളിൽ വിയർപ്പൊഴുക്കിയാൽ പോരാ എന്ന് മനസിലാക്കിയ ആ പയ്യൻ എങ്ങേനെയോ കേട്ടറിഞ്ഞു സഹീർ അബ്ബാസ് ഒരു ട്രയൽ നടത്തുന്നുണ്ട് അവിടെ കഴിവ് തെളിയിച്ചാൽ തന്റെ സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാവും അതെന്ന്.
അങ്ങനെ അവൻ ആ ക്യാമ്പിലേക് എത്തിപ്പെട്ടു, അയ്യായിരം പേരുള്ള ആ നീളൻ ക്യുവിൽ നിന്നിട്ട് കാര്യമില്ല എന്ന് മനസിലാക്കിയ ആ പയ്യൻ സഹീർ അബ്ബാസിനെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ ആ വലിയ ഗ്രൗണ്ടിൽ ആരും ശ്രദ്ധിക്കുന്ന തരത്തിൽ അഞ്ചു റൗണ്ടുകൾ ഒരേ സ്പീഡിൽ പൂർത്തിയാക്കി എല്ലാവരുടെയും ശ്രദ്ധ പതിഞ്ഞപ്പോൾ സഹീർ അബ്ബാസ് ആ പയ്യനെ അടുത്തേക്ക് വിളിച്ചു “ഷോ ഓഫ് നിർത്തി വന്ന കാര്യം പറയാൻ പറഞ്ഞു ”
ആ പയ്യൻ പറഞ്ഞു ഞാനൊരു ഫാസ്റ്റ് ബൗളർ ആണ് എനിക്ക് മികച്ച വേഗതയിൽ ബോൾ ചെയ്യാനുള്ള കഴിവുണ്ട്, എനിക്കൊരു അവസരം തരണം എന്നെ ശ്രദ്ധിക്കാൻ വേണ്ടിയാണ് ഞാൻ ഗ്രൗണ്ട് വലം വച്ചത്, ഒരു ബോൾ എടുത്ത് അബ്ബാസ് ആ പയ്യന്റെ നേരെ നീട്ടി എന്നിട്ട് പറഞ്ഞു ഇത്രയും ആത്മവിശ്വാസം വാക്കുകളിൽ ഉള്ള നീ കാണിക്കു നിനക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് ഞാനൊന്നു കാണട്ടെ.
തന്റെ നീളം കൂടിയ 50 യാർഡ് റൺ അപ്പ് എടുത്ത് ആ പയ്യൻ എറിഞ്ഞ ആദ്യ ബോൾ ഒരു ബൗൺസർ ആയിരുന്നു അത് നേരെ കൊണ്ടത് എതിർ ബാറ്സ്മാൻറെ ഹെൽമെറ്റിൽ അടുത്ത ബോളിന് വന്നത് വേറേ ബാറ്റ്സ്മാൻ ഈ തവണ പിച്ച് ചെയ്തു ബോൾ നേരെ വന്ന് പതിച്ചത് ആ ബാറ്സ്മാൻറെ വാരിയെല്ലിനായിരുന്നു, ഇത് കണ്ട അബ്ബാസ് ചോദിച്ചു ആരാണീ പ്രാന്തനായ ബൗളർ എന്ന്,!!!”ആൾകൂട്ടത്തിൽ നിന്നൊരാൾ വിളിച്ചു പറഞ്ഞു റാവല്പിണ്ടിയിൽ നിന്നും വന്ന വേറൊരു പ്രാന്തൻ ആണത് “.തന്റെ അടുക്കലേക്ക് ആ പയ്യനെ മാടി വിളിച്ചു അബ്ബാസ് പറഞ്ഞു നിന്നെ പാകിസ്താന് ആവശ്യമുണ്ട്, ഒരു ജോലിയുടെ ഓഫർ ലെറ്ററും അദ്ദേഹത്തിന് കൈമാറി, തിരിച്ചു പോവാൻ നിന്ന ആ പയ്യൻ നിഷ്കളങ്കമായ മുഖത്തോടെ അബ്ബാസിനോട് പറഞ്ഞു തിരിച്ചു വീട്ടിലെത്താൻ എന്റെ കയ്യിൽ പൈസ ഇല്ല ഇവിടെ എത്തിയത് തന്നെ ബസിന്റെ റൂഫിൽ ഇരുനിട്ടാണ്, അതുകേട്ട അബ്ബാസ് തന്റെ പോക്കറ്റിൽ നിന്നും പൈസയും കൊടുത്തായിരുന്നു ആ പയ്യനെ മടക്കിയയച്ചത്.
പിന്നീട് ഒരു തിരിഞ്ഞു നോട്ടമില്ലായിരുന്നു അക്തറിന് പാകിസ്താനിലെ ഒരു വലിയ നാമമായി അദ്ദേഹം മാറി. 1997ൽ അദ്ദേഹം പാകിസ്ഥാൻ ജേഴ്സിയും അണിഞ്ഞു.
എഴുതിയത് Pranav Thekkedath