കരുത്തു കാട്ടി ഓസീസ് ; സന്നാഹ മത്സരങ്ങളിൽ തുടർച്ചയായ രണ്ടാം തോൽവി ഏറ്റു വാങ്ങി ശ്രീലങ്ക
ലോക കപ്പ് സന്നാഹ മത്സരത്തിൽ ശ്രീലങ്കയെ 5 വിക്കറ്റിന് പരാജയപ്പെടുത്തി ഓസ്ട്രേലിയ. സന്നാഹ മത്സരങ്ങളിലെ ഓസ്‌ട്രേലിയുടെ തുടർച്ചയായ രണ്ടാം ജയവും ശ്രീലങ്കയുടെ തുടർച്ചയായ രണ്ടാം തോൽവിയുമാണ് ഇത്. ഡേവിഡ് വർണർക്കും സ്റ്റീവൻ സ്മിത്തിനും വിശ്രമം നല്കിയിട്ടും വമ്പൻ വിജയം ആഘോഷിക്കാൻ ഓസ്‌ട്രേലിയക്കു ആയി. ഈ ജയത്തോടെ കിരീടം നിലനിർത്താനുള്ള ശക്തി തങ്ങൾക്കുണ്ട് എന്ന കങ്കാരുക്കൾ ആഹ്വാനം ചെയ്യുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ലങ്ക 239 എന്ന ചെറിയ സ്കോറിന് പുറത്തായി. ലാഹിരു തിരുമനെ [56], ധനജയ ഡി സിൽവ [43] എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച്ച വെച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കങ്കാരുക്കൾ 31 പന്തുകൾ ബാക്കി നിൽക്കേ 5 വിക്കറ്റ് നഷ്ടത്തിൽ ലക്‌ഷ്യം കാണുകയായിരുന്നു. പരിക്കിൽ നിന്ന് മോചിതനായി വന്ന് 89 റൺസ് അടിച്ച ഉസ്മാൻ ഖവാജ ആയിരുന്നു ഓസി ടീമിലെ താരം. മൂന്നാം സ്ഥാനത്തിനായി ഖവാജയും ഷോൺ മാർഷും തമ്മിൽ കടുത്ത മത്സരത്തിന് ഇത് കാരണമാകും.