Martin Crowe: 1992 ലോകകപ്പിലെ പ്ലേയർ ഓഫ് ദി സീരീസ്
ന്യൂസ്ലാൻഡ് ക്രിക്കറ്റ് കണ്ട മികച്ച ബാറ്സ്മാന്മാരിൽ ഒരാളായിരുന്നു മാർട്ടിൻ ക്രോ.ഇദ്ദേഹം ക്യാപ്റ്റൻ ആകുന്ന സമയത്തു, റിച്ചാർഡ് ഹാർഡ്ലിയെ പോലെ മികവുറ്റവർ വിരമിച്ചിരുന്നതിനാൽ ന്യൂസിലാൻഡ് ടീമിന്റെ അവസ്ഥ അത്ര മികച്ചത് ആയിരുന്നില്ല .നല്ലയൊരു പേസ് നിരയുടെ അഭാവം അവരെ സാരമായി ബാധിച്ചിരുന്നു .തൻ്റെ കൈയിൽ പരിമിതമായ കഴിവുകൾ ഉള്ള ഒരു ടീമിനെയാണ് 1992 ൽ മാർട്ടിൻ ക്രോയ്ക്ക് ലഭിക്കുന്നത് .
ദീപക് പട്ടേൽ എന്ന ഓഫ് സ്പിന്നറെ കൊണ്ട്ആണ് ക്രോ ബൗളിംഗ് ഓപ്പൺ ചെയ്യിച്ചത് . ക്രിക്കറ്റ് ലോകത്തെ അതിശയിപ്പിച്ച ഒരു സംഭവം ആയി മാറി ഇത് .എന്താണ് സംഭവിക്കുന്നത് എന്ന് എതിർ ടീം മനസിലാക്കി വരുമ്പോളേക്കും സ്ലോ വിക്കറ്റുകളിൽ പട്ടേലിന്റെ 10 ഓവർ അവസാനിച്ചിരിക്കും .മറ്റു ബൗളെർമാരെയും 2 ഉം 3 ഉം ഓവറുകൾ ഉള്ള സ്പെൽ ആയിട്ട്ആണ് ബൗൾ ചെയ്യിച്ചത് .ബൗളിങ്ങിൽ മാത്രമല്ല ക്രോ പരീക്ഷണം നടത്തിയത് . മാർക് ഗ്രെയ്റ്റടച്ച് എന്ന ഹാർഡ് ഹിറ്റ്റെ ഓപ്പണർ ആക്കിയ ക്രോയുടെ തന്ത്രവും എടുത്തു പറയേണ്ടാതാണ് . ഈ തന്ത്രകൾ എല്ലാം പയറ്റി ഓസ്ട്രേലിയ ഉൾപ്പെടെ ഉള്ള ടീമുകളെ എല്ലാം തോൽപ്പിച്ച് ന്യൂസിലാൻഡ് സെമി ഫൈനലിൽ എത്തി.
സെമി ഫൈനലിൽ പാകിസ്താന് എതിരെ ബാറ്റ് ചെയുമ്പോൾ പേശീവലിവ് അനുഭവപ്പെട്ടു ക്രോയ്ക്ക് റണ്ണേർനെ ഉപയോഗിക്കേണ്ടിവന്നു . 83 ബോളിൽ 91 റൺസ് എടുത്ത ക്രോ,റണ്ണർന്റെ അബദ്ധം മൂലം റൺ ഔട്ട് ആയി മടങ്ങി. ന്യൂസിലാൻഡ് 7 വിക്കറ്റിന് 262 റൺസ് സ്കോർ ചെയ്തു . ആ സ്കോർ മതിയായതു എന്ന തോന്നൽ കൊണ്ടും, പേശീവലിവ് കൊണ്ട് ഉള്ള പരിക്ക് വഷള് ആകേണ്ട എന്ന് കരുതിയും ക്രോ, പാകിസ്ഥാൻ ബാറ്റ് ചെയുമ്പോൾ ഫീൽഡിങ്നു ഇറങ്ങയില്ല. ക്രോയുടെ അഭാവത്തിൽ ജോൺ റൈറ്റ് ആണ് ടീമിനെ നയിച്ചത് .ബൗളിങ്ങിൽ അതാതു സമയത്തു വരിത്തേണ്ട ഓരോ മാറ്റങ്ങളും ഉൾപ്പെടുത്തിയ ഒരു പേപ്പർ ക്രോ, ജോൺ റൈറ്റിനെ ഏൽപിച്ചിരുന്നെകിലും ,റൈറ്റ് അതിലേക്കു ഒന്നും നോക്കിയതേയില്ല .ഫലമോ ന്യൂസിലാൻഡ് പാകിസ്താനോട് സെമിയിൽ തോറ്റു പുറത്തായി .
1992 ലോകകപ്പിൽ 456 റൺസ് സ്കോർ ചെയ്ത മാർട്ടിൻ ക്രോ പ്ലേയർ ഓഫ് ദി സീരീസും ലോകകപ്പിലെ താരവുമായി .