ആഭ്യന്തര പ്രശ്നങ്ങൾ മറികടക്കാൻ പാക്കിസ്ഥാൻ ടീമിന് ആകുമോ
ഏതാണ്ട് ശ്രീലങ്കയുടെ അതെ അവസ്ഥ തന്നെയാണ് ഈ മുൻലോകചാമ്പ്യൻമാർക്ക് ടെസ്റ്റിൽ രണ്ടാം നിര ടീമുമായി ഇറങ്ങിയ വെസ്റ്റ്ഇൻഡീസിനെതിരെ തട്ടിക്കൂട്ടി ജയിച്ചു.
മിസ്ബാഹ്ക്കും യൂനിസിനും ജയത്തോടെ വിട നൽകാൻ 2 വർഷം മുൻപേ അവർക്കായി. അതിനിടയിൽ ഒരുപാട് ആഭ്യന്തര പ്രശങ്ങൾ രാജ്യത്ത് ഉണ്ടായി. പാകിസ്ഥാനിൽ ആരും കളിക്കാൻ പോകില്ലെന്ന് അവർക്ക് ഉറപ്പായിരുന്നു. ക്രിക്കറ്റ് ഏതാണ്ട് അവിടെ അസ്തമിച്ച ഒരു അവസ്ഥ. ആ സമയത്ത് ഇംഗ്ലണ്ടിൽ വെച്ച് ചാമ്പ്യൻസ് ട്രോഫി നേടാൻ അവർക്കായി. അതൊരുപാട് ഉണർവ് നൽകി. ടീമിന് ബാറ്റുകൊണ്ടും വിക്കറ്റ് കീപ്പിങ്ങിലും ധോനിയെ ഗുരുവായി കാണുന്ന സഫ്രാസ് എല്ലാറ്റിലും താഴേക്ക് പോയി, പക്ഷെ അവൻ തന്ത്രങ്ങളിൽ മുന്നിൽ നിന്നു.
പക്ഷെ ഏകദിന ലോക ക്രിക്കറ്റിലേക്ക് അവരു തിരിച്ചു എത്തുമ്പോൾ ഒരു യുഗം അസ്തമിച്ചു കഴിഞ്ഞു.ലങ്കയെ പോലെ പാകിസ്താനും ഒന്നിൽ നിന്ന് തുടങ്ങണം മുങ്ങാൻ പോകുന്ന കപ്പലിന്റെ അമ്മരക്കാരൻ എന്നപോലെ. ഷോയിബ് മാലിക്ക് മാത്രമേ എന്നും കളിക്കുമെന്ന് ഉറപ്പുള്ളൊരു കളിക്കാരൻ ഉള്ളൂ.ടെസ്റ്റിലും ഏകദിനത്തിലും 35ന് മേൽ ശരാശരി ഉള്ള മാലിക്കിന് 37 വയസും കഴിഞ്ഞു. 7526 ൽ അധികം റൺസും ഉണ്ട്. കൂടെ മുഹമ്മദ് ഹഫീസ് തിരിച്ചെത്തിയിട്ടുണ്ട്. ഹഫീസിനും 38 വയസ് കഴിഞ്ഞു. ഒരു പക്ഷെ അവസാന ലോകകപ്പ് ആയിരിക്കാം ഇരുവരുടെയും. 2 പേരും കൂടി 500 മത്സരങ്ങളിൽ നിന്നായി 14,000 റൺസും 297 വിക്കറ്റും 219 സിക്സും ഏകദിന മത്സരങ്ങളിൽ പകിസ്താനു വേണ്ടി നേടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അവർ 2പേരും അരങ്ങൊഴിഞ്ഞാൽ പാകിസ്ഥാൻ ക്രിക്കറ്റിന്റെ മനോഹരമായ ഒരു യുഗം അവസാനിക്കുകയാണ്.
2 വർഷം മുൻപ് വരെ യുവതാരങ്ങൾ ആരും തന്നെ ഉയർന്നു വന്നില്ല. പ്രതിഭയ്ക്കൊത്ത പ്രകടനം എവിടെയും കണ്ടില്ല. വളരെ ശോകമായ അവസ്ഥ തന്നെയാണ് ബാറ്റിങ്ങും ബോളിങ്ങും. ഫീൽഡിങ് പിന്നെ പണ്ടത്തെ പോലെ തന്നെ കാര്യമായ മാറ്റങ്ങൾ ഒന്നുമില്ല
ബാറ്റിങ്ങിൽ ഇന്ത്യൻ കോഹ്ലി എന്നറിയപ്പെടുന്ന ബാബർ അസം ഫോമിൽ തിരിച്ചെത്തിയതോടെ പാക്കിസ്ഥാൻ ഏതാണ്ട് ട്രാക്കിൽ ആയിട്ടുണ്ട്. 24 വയസ് മാത്രം പ്രായം ഉള്ള ബാബർ 51 ശരാശരിയിൽ ഇപ്പോൾ തന്നെ 2739 റൺസ് എടുത്തിട്ടുണ്ട്.
ഈ കാലഘട്ടത്തിൽ പാകിസ്താന്റെ ഏറ്റവും മികച്ച കണ്ടെത്തൽ, ബൗളിങ്ങിൽ മുഹമദ് അമീർ ഇല്ലാതെ ആണ് ആദ്യ ടീം സെലെക്ഷൻ നടന്നത്. മൊത്തത്തിൽ ഇംഗ്ലണ്ടുമായുള്ള പരമ്പരയിൽ ഇംഗ്ലീഷുകാർ അടിച്ചു പരത്തി വൈറ്റ് വാഷ് ആയതോടെ ഇൻസമാം തീരുമാനം മാറ്റി മുഹമ്മദ് ആമിർ തിരിച്ചെത്തി. കൂടെ സാക്ഷാൽ വഹാബ് റിയാസും. കഴിഞ്ഞ വേൾഡ് കപ്പിൽ ഷെയിൻ വാട്സന്റെ ശ്വാസം അളന്നു മുറിച്ച എണ്ണം പറഞ്ഞ ബൗൺസറുകൾ നമ്മൾ മറന്നിട്ടുണ്ടാകില്ല
പക്ഷെ സ്ഥിരതയില്ലായ്മയുടെ പരിയായയമായ പാക്സിതാൻ ടീമിനെ പോലെ തന്നെ ആണ് എല്ലാ കളിക്കാരും.
പുതിയ താരങ്ങളിൽ ഇൻസിയുടെ പെങ്ങളുടെ മകൻ ഇമാം ഉൾ ഹഖ് എന്ന ഓപ്പണർ തരക്കേടില്ലാതെ കളിക്കുന്നുണ്ട്.പങ്കാളി ആയി ഫക്കർ സാൽമാൻ കാടടിച്ചു വെടി വെക്കുന്ന താരമാണ്. പക്ഷെ ഒരു പാകിസ്ഥൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോറും ആദ്യത്തെ ഡബിൾ സെഞ്ച്വറിയും ഈ ഇടം കൈയ്യന്റെ പേരിലാണ്. അതിനിടയിൽ ആസിഫ് അലിയുടെ 3 വയസുള്ള കുഞ്ഞു കാൻസർ ബാധിതയായി ലോകം വിട്ട് പോയത് പാകിസ്ഥാൻ ക്യാമ്പിനെ ദുഃഖത്തിൽ ആഴ്ത്തി. തിരിച്ചുപോയ ആ കളിക്കാരനെ കൂടി ഉൾപ്പെടുത്തി പാക്കിസ്ഥാൻ സെലെക്ടർസ് അദ്ദേഹത്തിന്റെ കൂടെ നിന്നു..യുവാക്കളായ കളിക്കാർക്ക് വ്യക്തമായ നിർദ്ദേശങ്ങൾ നൽകാൻ മാലിക്കിനും ഹഫീസിനും ആയാൽ അത് കളിക്കളത്തിൽ പ്രാവർത്തികമായാൽ പാകിസ്താന്റെ സാധ്യത തള്ളിക്കളയാനാകില്ല. എന്റെ അഭിപ്രായം അല്ല സാക്ഷാൽ ടെണ്ടുൽക്കർ പ്രവചിച്ച സെമി ഫൈനലിസ്റ്റുകളിൽ നാലിൽ ഒന്ന് പാകിസ്ഥാൻ ആണ്.
ചാമ്പ്യൻസ് ട്രോഫിക്ക് മുൻപ് ബംഗ്ലാദേശുമായി നടന്ന സീരീസിലെ അവിശ്വസിനീയമായ ജയം ജയം പാക്കിസ്ഥാൻ സ്വന്തമാക്കിയതും ഷോയിബ് മാലിക്കിന്റെ അർദ്ധ ശതകത്തിന്റെ പിന്ബലത്തിലാണെന്നുള്ളത് ശ്രദിക്കണം. പിന്നെ ഓൾ റൗണ്ടർ ആയി ടീമിലെ പുതുമുഖം ഫഹീം അഷ്റഫ്ന്റെ മിന്നൽ അടികളെ വിസ്മരിക്കാൻ ആകില്ല. ബൗളിങ്ങിൽ നല്ല കഴിവുള്ളവരെ ഉള്ളൂ, പക്ഷെ കളിക്കളത്തിൽ അത് പ്രകടിപ്പിക്കാൻ സ്ഥിരത കാത്തുവെക്കാൻ ജുനൈദ് ഖാനോ, വഹാബിനോ, ഹസൻ അലിക്കോ കഴിയുന്നില്ല. ധാരാളം റൺസും വഴങ്ങുന്നു. പ്രധാന ടൂർണമെന്റുകളിൽ ഇന്ത്യയോട് തോൽക്കുന്ന പതിവ് മാറ്റിയാൽ തന്നെ പകുതി ആശ്വാസം.
ബൗളിങ്ങിൽ ഒരുവിധപെട്ടവരൊക്കെ ഇടം കയ്യൻ പേസർമാരാണ്. അതൊരു പോരായ്മ ആയി തോന്നാം എങ്കിലും താളം കണ്ടെത്തിയാൽ ഏറ്റവും മികച്ച പേസ് നിര പാകിസ്താന്റെ ആണ്.
മുഹമദ് ഹഫീസും ബാറ്റിങ്ങിലും ഫോമായാൽ പാക്കിസ്ഥാൻ കയറും. ഇതേ പോലെ യുവാക്കളും മികവ് തുടർന്നാൽ പാകിസ്താനും പ്രതീക്ഷിക്കാം വീണ്ടും ഒരു കപ്പ് എല്ലാരും എഴുതിതള്ളിയപ്പോൾ ചാമ്പ്യൻസ് ട്രോഫി കൊണ്ടുപോയ പോലെ വീണ്ടും…. !
#ബാറ്റിംഗ്
ഇമാം – ഫക്കെർ സൽമാൻ കൂട്ടുകെട്ട് ഏതാണ്ട് ക്ലച്ചു പിടിച്ച മട്ടാണ്. കാരണം അടുത്ത് നടന്ന മിക്ക കളികളിലും സ്പോടനാത്മക തുടക്കം അവർ നൽകുന്നുണ്ട്. ഇത് മറ്റു ടീമുകളിലെ ബൗളർ മാരുടെ ആത്മവിശ്വാസം ഇല്ലാതാക്കും. നമ്പർ 2 പൊസിഷനിലായിരിക്കും ഒരു ടീമിന്റെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ കളിക്കുന്നത്. പെട്ടന്ന് ഉണ്ടാകുന്ന വിക്കറ്റ് വീഴചയെ അതിജീവിക്കാൻ അയാൾ പ്രാപ്തനായിരിക്കണം. കാലിസ്, കൊഹ്ലി, മുഹമ്മദ് യുസഫ്, റിക്കി പോണ്ടിങ്, രാഹുൽ ദ്രാവിഡ് ഇവരൊക്കെ ഉദാഹരണം. അതുപോലെ ആണ് പാകിസ്താന് ബാബർ.
മാലിക്ക് – ഹഫീസ് – ഇമാദ് എന്നിവരടങ്ങുന്ന മധ്യനിരയും ശക്തമാണ്. ഇമാദിന്റെയും ശദാബിന്റെയും, ഹസൻ അലിയുടെയും കൂറ്റൻ അടികളും പാകിസ്ഥൻ സ്കോറിങ്ങിനു വേഗം കൂട്ടും.
#ബൌളിംഗ്
പഴയ കരുത്തിന്റെ ഏഴയലത്തു എത്താത്ത ബൌളിംഗ് ആണ് പാകിസ്താന്റെ തലവേദന.
ജുനൈദ് ഖാനോ ഹസൻ അലിക്കോ താളം കണ്ടെത്താനാവുന്നില്ല, അതുകൊണ്ട് തന്നെ ജുനൈദിനെ പുറത്തിരുത്തി .ആമിറിനെയും, വഹാബിനെയും കൊണ്ടുവന്നു ഇൻസി പേസ് മുനയുടെ ശക്തി കൂടിയിട്ടുണ്ട്. ഷഹീൻ അഫ്രിദി നന്നായി വിക്കെറ്റ് എടുക്കുന്നെങ്കിലും അടി വാങ്ങുന്നുണ്ട്
ഇപ്പോളുള്ള പാകിസ്താന്റെ പേസ് അക്രമണത്തേക്കാൾ മൂർച്ചയുള്ളത് സ്പിന്നിന് ആണെന് പറയാം. ഇപ്പോൾ ശദാബ് – യാസിർ ഷാ – ഇമാദ് – ഹഫീസ് – മാലിക്ക് – ഹാരിസ് സൊഹൈൽ അങ്ങനെ മികച്ച സ്പിന്നർമാരും മോശം അല്ലാതെ എറിയുന്ന പാർടൈം ബൗളർമാരും.
#കരുത്ത്
ഇമാം – ഫക്കർ ഓപ്പണിങ്. രണ്ടാം നമ്പറിലെ ബാബറിന്റെ സാനിധ്യം. ഹഫീസ് -മാലിക്ക് -ഇമാം ചേരുന്ന മധ്യ നിരയുടെ ശക്തി. ഏത് നിമിഷവും ആവശ്യമെങ്കിൽ റൺ റേറ്റ് കുത്തനെ ഉയർത്താൻ ഇവർക്കാവും. സഫ്രാസ് അഹമ്മദിന്റെ ക്യാപ്റ്റൻസി. അതുപോലെ ഫഹീം – ഹാരിസ് സൊഹൈൽ – മാലിക്ക് – ഹഫീസ് – ഇമാദ് – ശദാബ് എന്നിവർ ചേരുന്ന മികച്ച ആൾറൗണ്ടർ മാരുടെ കൂട്ടം ഇവരൊക്കെ ബാറ്റും പന്തും കൊണ്ട് കളി ജയിപ്പിക്കാൻ പോന്നവർ