1987 ലോകകപ്പും മൈക്ക് ഗാറ്റിംഗ് എന്ന ഇംഗ്ലണ്ട് നായകനും
1987 ൽ ഇന്ത്യയിൽ വെച്ച നടന്ന ലോകകപ്പിൽ, ഇംഗ്ലണ്ട് ടീമിന്റെ നായകൻ ആയിരുന്നു മൈക്ക് ഗാറ്റിംഗ് . സ്പിന്നർമാരെ തുണയ്ക്കുന്ന ഇന്ത്യൻ പിച്ചുകളിൽ, അതിനെ നേരിടുന്നതിനായി സ്വീപ്പിങ് ഷോർട്ടുകൾ ആണ് അവർ പരിഗണിച്ചിരുന്നത്.
1987 ലെ ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യയുമായിട്ടു ആണ് ഇംഗ്ലണ്ട് ഏറ്റുമുട്ടിയത് .മനീന്ദ്രർ സിങ്ങും രവി ശാസ്ത്രിയും ആയിരുന്നു ഇന്ത്യയുടെ സ്പിൻ ആക്രമണത്തിന് ചുക്കാൻ പിടിച്ചത് .ഇവരെ നേരിടുന്നതിന് വേണ്ടിമാത്രം രണ്ടുദിവസത്തോളം സ്വീപ്പിങ് ഷോർട്ടുകൾ മാത്രം ഇംഗ്ലണ്ട് ടീം പരിശീലിച്ചു. ഉജ്ജലമായി പന്ത് എറിഞ്ഞ കപിൽ ദേവിനെയും മനോജ് പ്രഭാകറിനെയും കളിക്കാൻ വിഷമിച്ച ഇംഗ്ലണ്ട് ,ഗ്രഹാം ഗൂച്ചന്റെയും മൈക്ക് ഗാറ്റിംഗിന്റെയും സ്വീപ്പിങ് ഷോർട്ടുകളിലൂടെ ഇന്ത്യൻ സ്പിന്നർമാർക് മേൽ പിടിമുറുക്കി. ഗൂച്ചന്റെ സെഞ്ചുറിയും മൈക്ക് ഗാറ്റിംഗിന്റെ അർദ്ധ സെഞ്ചുറിയും ഇംഗ്ലണ്ടനെ സെമി ഫൈനലിൽ വിജയിപ്പിച്ചു .
എന്നാൽ ലോകകപ്പ് ഫൈനലിലും ഇതേ സ്വീപ്പിങ് ഷോർട്ടുകൾ കളിക്കാൻ ശ്രമിച്ച ഇംഗ്ലണ്ട് പരാജയപ്പെട്ടു . അലൻ ബോർഡറിനെ സ്വീപ്പ് ചെയ്യാൻ ശ്രമിച്ച മൈക്ക് ഗാറ്റിംഗ് ക്ലീൻ ബൗൾഡ് ആകുകയും, ഇന്നും ആ തെറ്റിന്റെ പേരിൽ ഓർമിക്കപ്പെടുകയും ചെയുന്നു. ഇംഗ്ലണ്ട് ലോകകപ്പ് ഫൈനലിൽ പരാജയപ്പെട്ടതിന്റെ കാരണമായി ഇത് വിലയിരത്തെയപെടുകയും ചെയ്തു .