2023 വരെ കരാർ പുതുക്കി ടോണി ക്രൂസ്
അഭ്യുഹങ്ങൾക് വിരാമമിട്ട് ടോണി ക്രൂസ് മാഡ്രിഡുമായിട്ടുള്ള കരാർ 2023 വരെ നീട്ടി. സിദാൻ രണ്ടാമതും കോച്ച് ആയി വന്നപ്പോൾ അടുത്ത സീസണിൽ അടിമുടി മാറ്റം ഉണ്ടാകും എന്ന് ആരാധകരെ അറിയിച്ചിരുന്നു. ഈ സീസണിൽ തികച്ചും മോശം പ്രകടനം കാഴ്ച്ച വെച്ച ടീമിനെതിരെ അധികൃതരും ആരാധകരും കനത്ത വിമർശനമാണ് ഉന്നയിച്ചത്. ഗാരെത് ബേയിൽ, ഇസ്കോ, നാച്ചോ, നവാസ് എന്നിവരുടെ പുറത്താകൽ ഏതാണ്ട് ഉറപ്പാണ്. എന്നാൽ തന്റെ പദ്ധതിയിൽ ക്രൂസ് ഉണ്ട് എന്ന് സിദാൻ തീരുമാനിച്ചതാണ് കരാർ പുതുക്കലിന് കാരണം എന്ന് അനുമാനിക്കാം.
2014 ൽ ബയേൺ മ്യൂണിച്ചിൽ നിന്ന് വന്ന ഈ ജർമൻ താരം മാഡ്രിഡുമായി 5 കിരീടങ്ങൾ നേടുകയുണ്ടായി. 19 ഗോളുകളും ഇത് വരെ ടീമിനായി നേടിയിട്ടുണ്ട്. പോഗ്ബ മാഡ്രിഡിൽ വന്നാൽ ആദ്യ പതിനൊന്നിൽ സ്ഥാനം പിടിക്കാൻ സൗഹ്രദപരമായ പോരാട്ടത്തിന് താൻ തയ്യാറാണെന്നും ക്രൂസ് വെളിപ്പെടുത്തകയുണ്ടായി.