ഒരിക്കൽ കൂടി ഇംഗ്ലണ്ടിൽ ലോകകപ്പ് നടക്കുമ്പോൾ ഇംഗ്ലണ്ടിന് കപ്പ് നേടാനാകുമോ?
അഞ്ചാം തവണയാണ് ഇംഗ്ലണ്ടിൽ ലോകകപ്പ് നടക്കുന്നത്.പക്ഷെ ഒരു തവണ പോലും കപ്പ് ഉയർത്താൻ ഇംഗ്ലണ്ടിന് കഴിഞ്ഞില്ല.ഇത്തവണ പക്ഷെ ഇംഗ്ലണ്ട് രണ്ടും കൽപ്പിച്ചാണ്.ലോകകപ്പിന് മുന്നോടിയായി നടക്കുന്ന മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം ആണ് ഇംഗ്ലണ്ടിന്റേത്.ഇതുവരെ 3 തവണ ഫൈനലിൽ എത്തിയിട്ടുണ്ടെങ്കിലും മൂന്നിലും പരാജയം ആയിരുന്നു ഫലം.സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിൽ ഒറ്റതവണ മാത്രം ആണ് ഫൈനലിൽ എത്താനായത്.പക്ഷെ ഇംഗ്ലണ്ടിന് നിരാശയായിരുന്നു ബാക്കി.ഇത്തവണയെങ്കിലും ഇംഗ്ലണ്ട് കപ്പ് ഇടുമെന്നാണ് ആരാധകർ കരുതുന്നത്.ഇപ്പോളത്തെ ഇംഗ്ലണ്ട് ടീമിന് അത് സാധിക്കും എന്നാണ് വിദഗ്ദ്ധർ പറയുന്നത്.
ഇംഗ്ലണ്ട് ബാറ്റിംഗ് കരുത്തുറ്റതാണ്.ജോണി ബെയർസ്‌ട്രോ,ജോസ് ബട്ട്ലർ, ബെൻ സ്റ്റോക്‌സ്, ജോ റൂട്ട് തുടങ്ങി വമ്പൻ താരനിരയാണ് ഇംഗ്ലണ്ടിന്റെ കരുത്ത്.ബാറ്റിങ് ലൈനപ്പ് നോക്കുകയാണെങ്കിൽ, ജോണി ബെയർസ്‌ട്രോയും,ജേസൺ റോയിയും ചേർന്നാണ് ഇംഗ്ലണ്ട് ബാറ്റിംഗ് തുടങ്ങുന്നത്.ഐ പി എല്ലിൽ മികച്ച ഫോമിൽ കളിച്ച ബെയർസ്‌ട്രോ, പാകിസ്താനെതിരെ കളിച്ചപ്പോളും മികച്ച ഫോമിൽ തന്നെയാണ്.ജേസൺ റോയിയും പാകിസ്താനെതിരെ മികച്ച പ്രകടനം നടത്തി.ഇരുവരും ചേർന്ന് ഇംഗ്ലണ്ടിന് മിന്നും തുടക്കം നൽകും എന്നാണ് ആരാധകർ കരുതുന്നത്.ഹോം ആനുകൂല്യവും കൂടി ചേരുമ്പോൾ ഇംഗ്ലണ്ട് കൂടുതൽ അപകടകാരികൾ ആകും.പിറകെ ജോ റൂട്ടും ഇറങ്ങും. ഇവരുടെ സ്ഥിരതയുള്ള ബാറ്റിംഗ് ചേരുമ്പോൾ മധ്യനിരക്ക് അധികം പണിയുണ്ടാകില്ല.ജോസ് ബട്ട്ലറും ബെൻ സ്റ്റോക്‌സും ചേർന്ന് ഇന്നിംഗ്സ് ഫിനിഷ് ചെയ്യും.ജോസ് ബട്ട്ലറിന്റെയും,ബെൻസ്‌റ്റോക്‌സിന്റെയും ഐ പി എല്ലിലെ പ്രകടനം മികച്ചതായിരുന്നു.സ്ഥിരതയാർന്ന പ്രകടനമാണ് ഇംഗ്ലണ്ട് ബാറ്റിങ്ങിന്റെ കരുത്ത്.മോർഗൻ എന്ന ക്യാപ്റ്റന്റെ കരുത്തും ഇംഗ്ലണ്ടിന് തുണയാകും.മൊയീൻ അലിയും,ക്രിസ് വോക്‌സും, അതിൽ റഷിദും ചേർന്നതാണ് ആൾറൗണ്ടർമാർ.അതുപോലെ ബൗളിങ്ങും കരുത്താണ്.ലിയാം പ്ലങ്കറ്റും,മാർക്ക് വുഡും, ഡേവിഡ് വില്ലിയും, ടോമും,ആദിൽ റാഷിദും ചേരുന്ന ബൌളിംഗ് നിരക്ക് ഇംഗ്ലണ്ടിന് കപ്പ് നേടിക്കൊടുക്കാൻ കെല്പുള്ളവരാണ്.






































