വാട്സന്റെ “വാട്സ്” പോയതോടെ ചെന്നൈ ഫ്യൂസായി, മുംബൈക്ക് കിരീടം
ഐ പി എൽ കലാശപോരാട്ടത്തിൽ രാജാക്കന്മാരായി മുംബൈ ഇന്ത്യൻസ്.അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തിൽ വെറും 1 റൺസിനാണ് മുംബൈ വിജയം കൊയ്തത്.ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് എടുത്തു.മറുപടിക്കിറങ്ങിയ ചെന്നൈക്ക് 20 ഓവറിൽ 7 വിക്കറ്റിന് 148 റൺസിൽ ഒതുങ്ങേണ്ടി വന്നു.ജസ്പ്രീത് ബുംറ ആണ് മാന് ഓഫ് ദി മാച്ച്.മുംബൈക്ക് ഇത് 4 ആം കിരീട നേട്ടം ആണ്.
ടോസ് നേടിയ മുംബൈ ബാറ്റിങ്ങിന് ഇറങ്ങുകയായിരുന്നു.ക്വിന്റൺ ഡി കോക്ക് ആഞ്ഞടിച്ചതോടെ മുംബൈ സ്കോർ പറന്നു.4 സിക്സ് അടക്കം 17 പന്തിൽ നിന്നും 29 റൺസാണ് ഡി കോക്ക് നേടിയത്.ഡി കോക്ക് മടങ്ങിയ ശേഷം മുംബൈ സ്കോറിങ്ങിനു വേഗം കുറഞ്ഞു.കൃത്യമായ ബൗളിങ്ങിലൂടെ റണ്ണൊഴുക്ക് തടഞ്ഞ ചെന്നൈ ഇടക്ക് വിക്കറ്റുകളും വീഴ്ത്തി.ഒരു സമയത്ത് 101/5 എന്ന നിലയിൽ ആയിരുന്നു.പിന്നീട് കീറോൺ പൊള്ളാർഡും ഹാർദിക്കും ചേർന്നു മുംബൈയെ കരകയറ്റി.140 വരെ എത്തിച്ചാണ് പാണ്ഡ്യ മടങ്ങിയത്.ഒരു വശത്തു തകർത്തു കളിച്ച പൊള്ളാർഡ് 25 പന്തിൽ നിന്ന് 41 റൺസ് നേടി പുറത്താകാതെ നിന്നു.ചെന്നൈക്ക് വേണ്ടി ദീപക് ചഹാർ 3 വിക്കറ്റ് നേടിയപ്പോൾ, ശാർദൂൽ താക്കൂർ , ഇമ്രാൻ താഹിർ എന്നിവർ 2 വിക്കറ്റ് നേടി.
150 റൺസ് എന്ന ലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈക്ക് വേണ്ടി വാട്സൺ മികച്ച ബാറ്റിംഗ് പുറത്തെടുത്തപ്പോൾ ചെന്നൈ സ്കോർ പറപറന്നു.പക്ഷെ ഫാഫ് ഡു-പ്ലെസി ഒഴികെ ആരും നല്ല ബാറ്റിംഗ് കാഴ്ച വെച്ചില്ല.26 റൺസ് ആണ് ഡു-പ്ലെസി നേടിയത്.മധ്യനിര ഫോം ആകാതെ വന്നതോടെ കളി അവസാന ഓവർ വരെ ആവേശമായി.അവസാന ഓവറിൽ ഷെയിൻ വാട്സൺ റൺഔട് ആയതാണ് തോൽവിക്ക് കാരണമായത്.വാട്സൺ 59 പന്തിൽ നിന്നും 80 റൺസ് നേടി.ജസ്പിരിറ് ബുമ്രയും, രാഹുൽ ചഹാറും മുംബൈക്ക് വേണ്ടി തിളങ്ങി.ബുംറ 2 വിക്കറ്റ് നേടിയപ്പോൾ, കൃണാൽ പാണ്ഡ്യ, മലിംഗ,രാഹുൽ ചഹാർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.






































