ഗാർഡിയോളയും സിറ്റിയും തന്നെ ചാമ്പ്യന്മാർ. ലിവർപൂളിന് നിർഭാഗ്യത്തെ പഴിക്കാം.
അവസാന നിമിഷ ത്രില്ലറിന് വിരാമമിട്ട് പ്രീമിയർ ലീഗ്. ആധികാരിക വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി തുടർച്ചയായി രണ്ടാം തവണയും ഇംഗ്ലീഷ് ചാമ്പ്യന്മാർ. ലിവർപൂളും വിജയിച്ചെങ്കിലും ഒരു പോയിന്റ് വ്യത്യാസത്തിൽ കിരീടം നഷ്ടമായി. ഡിസംബർ വരെയും മുന്നിട്ട് നിന്ന ശേഷം ലീഡ് സിറ്റിക്ക് അടിയറവെച്ച ലിവർപൂളിന് ഗാർഡിയോള എന്ന ജീനിയസ് മറക്കാനാവാത്ത ശിക്ഷ തന്നെയാണ് നൽകിയത്. മെസ്സിയുടെ ബാഴ്‌സയെ വരെ മുട്ട് കുതിച്ച ലിവര്പൂളിനെ കൊതിപ്പിച്ചങ്ങ് കടന്ന് കളഞ്ഞ പോലെയാണ് ഇത്.
എല്ലാ പൊസിഷനിലും ഇറക്കാൻ ലോകോത്തര കളിക്കാർ ഉള്ള പ്രീമിയർ ലീഗിലെ ടീമുകൾ ഇവർ രണ്ടു പേരും തന്നെയാണെന്നു നിസംശയം പറയാം. എന്നാൽ പകരക്കാരും ലോകോത്തര നിലവാരത്തിൽ കളിക്കുന്ന കളിക്കാരാണ് എന്നുള്ളതാണ് സിറ്റിക്ക് ലിവര്പൂളിനേക്കാളും മേൽകൈ കിട്ടാനുള്ള പ്രധാന കാരണം. സാലയും ഫിർമിഞ്ഞോയും പഴയ ഫോമിലേക്ക് ഉയരഞ്ഞത് ലിവർപൂളിന് ഗോൾ ദാരിദ്ര്യം കൊണ്ടുവന്നപ്പോൾ, അഗുവേരക്ക് താങ്ങും തണലുമായി സ്റ്റെർലിങ്, ബെർണാഡോ സിൽവ, ഡേവിഡ് സിൽവ, സാനെ എന്നിവർ തകർത്തഴിഞ്ഞടി.
ചെറിയ ടീമുകളോട് എല്ലാം വിജയിക്കാനായതും സിറ്റിയെ പിന്തുണച്ചു. ഗാർഡിയോള എന്ന മാനേജറുടെ കഴിവ് ഒന്ന് തന്നെയാണ് അത്. തങ്ങളുടേതായ ദിവസങ്ങളിൽ ആരെയും തോൽപിക്കാൻ കഴിവുള്ള ലീഗിലെ ചെറു ടീമുകളെ മുഴുവൻ തോൽപ്പിക്കുക എന്നുള്ളത് ചെറിയ കാര്യം അല്ല. നാല് കളി തോറ്റെങ്കിലും സിറ്റി സമനില വഴങ്ങാതെ 32 കളികൾ വിജയിക്കാൻ കരുത്തു പ്രകടിപ്പിച്ചു. വെറും ഒരു കളി മാത്രം തോറ്റ ലിവർപൂൾ എന്നാൽ വെറും 30 കളികൾ മാത്രമാണ് വിജയിച്ചത്.
ഏതായാലും അടുത്ത വർഷം മത്സരത്തിന്റെ കാടിന്ന്യം കൂടും എന്ന് തന്നെ വേണം അനുമാനിക്കാൻ. ലിവർപൂളിന്റെ സ്ഥിരത അവരെ നല്ല കളിക്കാരെ ആകർഷിക്കാൻ സഹായിക്കും. അങ്ങനെയെങ്കിൽ ഗാർഡിയോള അടുത്ത വര്ഷം നന്നായി വിയർപ്പൊഴുക്കേണ്ടി വരും.






































