ലെയ്‌പിസിഗിന്റെ കുരുക്കിൽ കുരുങ്ങി ബയേൺ, ഡോട്മുണ്ടിന് വിജയവും : ബുണ്ടസ് ലിഗ ഫോട്ടോ ഫിനിഷിലേക്ക്
വിജയത്തോടെ കിരീടം ഉറപ്പികാം എന്ന ബയേൺ മോഹങ്ങൾക്ക് തിരിച്ചടി നൽകി ലെയ്‌പ്‌സിഗിന്റെ ഗോൾ രഹിത സമനില കുരുക്ക്. ഇതോടെ തുടർച്ചയായ ഏഴാം കിരീടം നേടണമെങ്കിൽ ലീഗിലെ അവസാന മത്സരത്തിൽ സമനില എങ്കിലും നേടണം എന്ന നിലയിൽ ആയി അവർ. എന്നാൽ ചാമ്പ്യൻസ് ലീഗ് സ്പോട് ലക്ഷ്യമിട്ടു ഇറങ്ങുന്ന ഫ്രാങ്ക്ഫുട്ടുമായി കളിക്കുമ്പോൾ കാര്യങ്ങൾ അത്ര എളുപ്പം ആകില്ല ബയേണിന്.
സമനില വഴങ്ങിയതോടെ നിലവിൽ 75പോയിന്റുമായി ഒന്നാം സ്ഥാനം നിലനിർത്തിയെങ്കിലും തൊട്ടു പുറകിൽ ഫോർട്ടുനയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയ പെടുത്തി ഡോർട്ട്മുണ്ടും(73 പോയിന്റ്)നില ഉറപ്പിച്ചു. കളിയിൽ ഉടനീളം അവസരങ്ങൾ പാഴാക്കാൻ ബവേറിയൻ താരങ്ങൾ തമ്മിൽ മത്സരിച്ചു. ഒടുവിൽ രണ്ടാം പകുതിയിൽ ഗോരെറ്റ്സ്ക്ക വല കുലുക്കിയെങ്കിലും വീഡിയോ റിവ്യൂവിൽ ഗോൾ നിഷേധിക്കപെട്ടു. ഡോർട്ട്മുണ്ടിനു വേണ്ടി പുളിസിക്ക്, ഡിലീനി, ഗോഡ്സെ എന്നിവർ ഗോളുകൾ നേടി.
ന്യൂറംബർഗ്, ഹനോവർഎന്നീ ടീമുകൾ ലീഗിൽ നിന്ന് രണ്ടാം തരത്തിലേക്ക് തരം താഴ്ത്തപ്പെട്ടു.






































