Foot Ball Top News

യൂറോപ്പ ലീഗിലും ഇംഗ്ലീഷ് ആധിപത്യം – ആഴ്‌സണൽ ചെൽസി ഫൈനലിന് കളം ഒരുങ്ങി

May 10, 2019

യൂറോപ്പ ലീഗിലും ഇംഗ്ലീഷ് ആധിപത്യം – ആഴ്‌സണൽ ചെൽസി ഫൈനലിന് കളം ഒരുങ്ങി

ചാമ്പ്യൻസ് ലീഗിൽ എന്ന പോലെ യൂറോപ്പ ലീഗിലും ഒരു ഓൾ ഇംഗ്ലീഷ് ഫൈനൽ. ചരിത്രത്തിൽ ആദ്യമായാണ് ഇ രണ്ടു യൂറോപ്യൻ കപ്പുകളിലും ഇംഗ്ലീഷ് ടീമുകൾ മാത്രം അണിനിരക്കുന്നത്. മെയ് 29 ആം തിയതി അസർബൈജാന്റെ തലസ്ഥാനമായ ബാകുവിൽ വെച്ചാണ് ഫൈനൽ പോരാട്ടം.

ആഴ്‌സണൽ വാലെൻസിയെ രണ്ടിനെതിരെ നാല് ഗോളുകൾക്കു പരാജയപ്പെടുത്തിയാണ് ഫൈനൽ ബെർത്ത് ഉറപ്പിച്ചത്. ഒബാമേയാങ് ഹാറ്റ് ട്രിക്ക് നേടിയപ്പോൾ ലകാസെറ്റ് ഒരു ഗോളും ഗണ്ണേഴ്സിനായി നേടി. ഇരു പദങ്ങളിലുമായി മൂന്നിനെതിരെ ഏഴു ഗോളുകൾക്കുള്ള ആധികാരിക ജയം.

ചെൽസി ആകട്ടെ ജർമൻ ക്ലബ ആയ ഐന്റര്ച ഫ്രാങ്ക്ഫുർട്ടിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ മറികടക്കുകയായിരുന്നു. നിശ്‌ചിത സമയത്തു ഇരു ടീമുകളും ഓരോ ഗോൾ നേടി സമനിലയിൽ പിരിഞ്ഞിരുന്നു. ചെൽസിക്ക് വേണ്ടി റൂബൻ ലോഫ്റ്സ് ചീക് ഗോൾ നേടിയപ്പോൾ ജർമൻ പടക്കയി ലൂക്ക യോവിച്ച സമനില ഗോൾ നേടി.

Leave a comment