വുമൺസ് T20 ചലഞ്ച്:സൂപ്പർ നോവാസിന് ജയം
വുമൺസ് T20 ചലഞ്ചിലെ അവസാന മത്സരത്തിൽ വെലോസിറ്റിയെ 12 റൺസിന് തോൽപ്പിച്ച് സൂപ്പർനോവസ്.ജെമിമ റോഡ്രിഗർസ് ആണ് പ്ലയെർ ഓഫ് ദി മാച്ച്.ഈ മത്സരത്തോടെ ഫൈനൽ ചിത്രം തെളിഞ്ഞു.പോയിന്റ് ടേബിളിൽ എല്ലാ ടീമുകൾക്കും 2 പോയിന്റ് വീതം ആണ് ഉള്ളത്.അതോടെ നെറ്റ് റൺറേറ്റ് അനുസരിച്ചാണ് ഫൈനലിസ്റ്റുകളെ തീരുമാനിച്ചത്.ഫൈനലിൽ വെലോസിറ്റിയും സൂപ്പർനോവാസും ഏറ്റുമുട്ടും.11 ആം തിയതി ആണ് ഫൈനൽ.
ആദ്യം ബാറ്റുചെയ്ത സൂപ്പർനോവസ് നിശ്ചിത ഓവറിൽ 3 വിക്കറ്റ് നഷ്ട്ടത്തിൽ 142 റൺസ് നേടി.ജെമിമ റോഡ്രിഗർസിന്റെ തകർപ്പൻ അർദ്ധസെഞ്ചുറിയുടെ മികവിൽ ആണ് സൂപ്പർനോവസ് മികച്ച സ്കോർ കണ്ടെത്തിയത്.48 പന്തിൽ 10 ഫോറും 1 സിക്സും അടക്കം 77 റൺസ് നേടി.ചമരി അറ്റപാട്ടും 31 റൺസ് സംഭാവന നൽകി.വെലോസിറ്റിക്ക് വേണ്ടി അമേലിയ കെർ 2 വിക്കറ്റ് നേടിയപ്പോൾ, ശിഖ പാണ്ഡെ 1 വിക്കറ്റ് നേടി.
143 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ വെലോസിറ്റിക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ട്ടമായതാണ് തോൽവിക്ക് വഴിവെച്ചത്.മധ്യ നിരയിലെ പ്രകടനത്തിലൂടെ വിജയത്തിലെത്തുമെന്നു തോന്നിപ്പിച്ചെങ്കിലും റൺറേറ്റ് ഇല്ലാതെയിരുന്നതാണ് വിനയായത്.വെലോസിറ്റിക്ക് വേണ്ടി ഡാനിയേല യാട്ട് 33 പന്തിൽ 43 റൺസ് നേടി.മിതാലി രാജി 40 റൺസ് നേടിയപ്പോൾ, വേദ കൃഷ്ണമൂർത്തി 30 റൺസ് നേടി.സൂപ്പർനോവസിന് വേണ്ടി രാധ യാദവ്, പൂനം യാദവ്,അനുജ പാട്ടീൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.






































