ഡൽഹിക്ക് തിരിച്ചടി:റബാഡ മടങ്ങി
ഐ പി എല്ലിലെ തന്നെ മികച്ച ബൗളറും ഡൽഹി ക്യാപിറ്റൽസിന്റെ സൂപ്പർ ബൗളറും ആയ കാസിയോ റബാഡ മടങ്ങി.റബാഡയുടെ മടക്കം പ്ലേയോഫ് അടുത്തിരിക്കെ ഡൽഹിക്ക് തിരിച്ചടിയായി.പരുക്ക് മൂലമാണ് റബാഡ മടങ്ങിയത്.ഡൽഹി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.നിലവിൽ പർപ്പിൾ ക്യാപ്പ് റബാഡക്ക് സ്വന്തമാണ്.12 മത്സരങ്ങളിൽ നിന്നും 25 വിക്കറ്റ് നേടിയാണ് റബാഡ മടങ്ങിയത്.കഴുത്തു വേദനയാണ് റബാഡയെ അലട്ടുന്നത്.കുറച്ചു മത്സരങ്ങൾക്ക് മുൻപ് തന്നെ തുടങ്ങിയ കഴുത്തു വേദന ലോകകപ്പിനെ ബാധിക്കാതിരിക്കാനാണ് റബാഡ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ഇപ്പോൾ മടങ്ങിയത്.പ്ലേയോഫ് എത്തിനിൽക്കുന്ന ഈ സമയത്ത് മടങ്ങുന്നത് സങ്കടം ഉള്ള കാര്യമാണ്.ഡൽഹിക്കൊപ്പം നല്ല ഒരു സീസൺ ആയിരുന്നു ഇത്.ഡൽഹിക്ക് എല്ലാവിധ ആശംസകളും താരം നേരുന്നു എന്ന് താരം പറഞ്ഞു.






































