ചെന്നൈക്ക് ആശ്വാസം:സൂപ്പർ താരം കളിക്കും
പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ബൗളിംഗ് തിരഞ്ഞെടുത്തു.ധോണി പരിശീലനത്തിനിറങ്ങിയില്ലെങ്കിലും ഇന്ന് കളിക്കുന്നുണ്ട് എന്നതാണ് ആരാധകരെ ത്രസിപ്പിക്കുന്നത്.ചെന്നൈ ടീമിൽ 3 മാറ്റങ്ങൾ ഉണ്ട്.പണി മൂലം വിട്ടു നിന്ന ജഡേജ,ധോണി,ഫാഫ് ഡുപ്ലെസി എന്നിവർ ഫസ്റ്റ് ഇലവനിൽ വന്നപ്പോൾ മിച്ചൽ സാന്റനെർ,മുരളി വിജയ്,ധ്രുവ് ഷൊവേ എന്നിവർക്ക് ആദ്യ ഇലവനിൽ സ്ഥാനമില്ല.അതേസമയം ഡൽഹിയിലും രണ്ടു മാറ്റങ്ങൾ കാണാം റബാഡക്കും,ഇഷാന്തിനും പകരം സുചിത്തും,ട്രെന്റ് ബൗൾട്ടും ടീമിലെത്തി.ധോണി ഇല്ലാതെ കഴിഞ്ഞ കളി തോറ്റ ചെന്നൈക്ക് ധോണിയുടെ വരവ് പ്രതീക്ഷ നൽകുന്നു.






































