Foot Ball Top News

ബദ്ധ വൈരികളോട് തോറ്റു കിരീട പ്രതീക്ഷക്ക് മങ്ങലേറ്റു ഡോർട്മുണ്ട്

April 28, 2019

ബദ്ധ വൈരികളോട് തോറ്റു കിരീട പ്രതീക്ഷക്ക് മങ്ങലേറ്റു ഡോർട്മുണ്ട്

സ്വന്തം മൈതാനത്തിൽ ബദ്ധ വൈരികളായ ഷാൽകെയോടേറ്റ അപ്രതീക്ഷിത തോൽവിയിൽ ബൊറൂസിയ ഡോർട്മുണ്ടിന്റെ കിരീട മോഹങ്ങൾക്ക് മങ്ങലേറ്റു.

14 ആം മിനുട്ടെങ്കിൽ ‘സാഞ്ചോ’യുടെ അസ്സിസ്റ്റിലൂടെ ‘ഗോട്സെ’ ആതിഥേയരെ മുന്നിൽ എത്തിച്ചെങ്കിലും വൈകാതെ തന്നെ ‘കാലിഗിരി’ യുടെ പെനാൽറ്റി ഗോളിലൂടെ ഷാൽകെ ഒപ്പമെത്തി. 28 ആം മിനുട്ടെങ്കിൽ ‘സാനെ’ ഷാൽകെക്കു ലീഡ് നേടി കൊടുത്തു. ആദ്യ പകുതിയിൽ 75 ശതമാനം പന്ത് കൈവശം വച്ച ഡോർട്മുണ്ടിന് പിനീട് ലക്ഷ്യം കാണാൻ സാധിച്ചില്ല. മറുവശത്തു ലീഗിൽ നിന്ന് തരം താഴ്ത്തൽ ഭയക്കുന്ന ഷാൽകെ അച്ചടക്കത്തോടെ തന്നെ ഡോർട്മുണ്ടിന്റെ നീക്കങ്ങളെ പ്രതിരോധിച്ചു.

ആദ്യ പകുതിയിൽ 2 -1 എന്ന നിലയിൽ പിന്നിൽ നിന്ന ഡോർട്മുണ്ട് തിരിച്ചു വരവിനു ശ്രമിച്ചെങ്കിലും 60 ആം മിനുറ്റിൽ റോയെസും 65 ആം മിനുറ്റിൽ വോൾഫും ചുവപ്പ് കാർഡ് കണ്ട പുറത്തു പോയി . അതിനിടയിൽ 62 ആം മിനുറ്റിൽ ‘കാലിഗിരി’ മനോഹരമായ ഫ്രീകിക്കിലൂടെ ഷാൽകെ യുടെ ലീഡ് ഉയർത്തി. 9 ആളുമായി 2 ഗോളുകൾക്ക് പിറകിൽ നിൽക്കുന്ന ഡോർട്മുണ്ടിന് തിരിച്ചു വരവ് അസാദ്യം ആയിരുന്നു . എന്നിരുന്നാലും 84 ആം മിനുറ്റിൽ ‘വിറ്റ്‌സെൽ’ ഡോർട്മുണ്ടിനായി രണ്ടാം ഗോൾ നേടി. ഒരു ഗോൾ കൂടി നേടി സമനില എങ്കിലും നേടാം എന്ന ഡോർട്മുണ്ടിന്റെ മോഹങ്ങൾ ‘എംബോളോ’ യുടെ 86 ആം മിനുറ്റിയിലെ ഗോളോട് കൂടി അവസാനിച്ചു .
4 -2 എന്ന സ്കോറിൽ വിജയിച്ച ഷാൽകെ 30 പോയിന്റുമായി 15 ആം സ്ഥാനത് തങ്ങളുടെ നില ഭദ്രം ആക്കിയപ്പോൾ തോൽവിയോടെ ഡോർട്മുണ്ടിന്റെ കിരീടത്തിലേക്കുള്ള അകലം കൂടുകയും ചെയ്തു . ഇതോടെ പതിവ് പോലെ ബയേൺ അനായാസം കിരീടം നേടാനുള്ള സാധ്യത വർധിച്ചു.

Leave a comment