“റെയ്‌ന”യിൽ നനഞ്ഞ പടക്കമായി കൊൽക്കത്ത.
വീണ്ടും കൊൽക്കത്ത ചെന്നൈയോട് തോറ്റു.ഇതിനു മുൻപ് നടന്ന മത്സരത്തിലുംതോറ്റിരുന്നു.കൊൽക്കത്തക്കെതിരെ ചെന്നൈക് 5 വിക്കറ്റിന്റെ വിജയം.ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്‌സ് ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.കൊൽക്കത്ത നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് എടുത്തു.തുടക്കത്തിൽ തന്നെ ലിൻ ആക്രമിച്ചു കളിച്ചപ്പോൾ നരേൻ തട്ടി മുട്ടിയാണ് കളിച്ചത്.38 ൽ നിൽക്കേ നരേൻ മടങ്ങിയെങ്കിലും ലിൻ തകർത്തടിച്ചു.തുടർന്നെത്തിയ നിതീഷ് റാണയും ലിനും ചേർന്ന് സ്കോർ ഉയർത്താൻ തുടങ്ങിയെങ്കിലും നങ്കൂരമിടുന്നതിനു മുൻപുതന്നെ റാണയെ മടക്കി.3 ഫോർ അടക്കം 21 റൺസാണ് നേടിയത്.ഉത്തപ്പ വന്നപോലെ മടങ്ങി.അതോടെ 80/3 എന്ന നിലയിലായി. തുടർന്ന് വന്ന റസ്സൽ ഒരു സിക്സും ഫോറും അടിച്ചെങ്കിലും പെട്ടന്ന് തന്നെ മടങ്ങി.കാർത്തിക്കും നിലയുറപ്പിക്കും മുൻപുതന്നെ 18 റൺസിന് പുറത്തായി.ഗില്ലും 15 റൺസിന് മടങ്ങി.51 പന്തിൽ 6 സിക്സും 7 ഫോറും അടക്കം 82 റൺസ് എടുത്ത ലിൻ ആണ് ടോപ് സ്കോറെർ.ചെന്നൈ ബൗളിങ്ങിന്റെ കരുത്തു ഒരിക്കൽ കൂടി കണ്ട മത്സരം ആയിരുന്നു ഇത്.വമ്പനടിക്കാരനയ റസ്സൽ അടി തുടങ്ങിയെങ്കിലും പെട്ടന്ന് മെരുക്കാൻ ബൗളെർമാർക് കഴിഞ്ഞു.ഇമ്രാൻ താഹിർ ആണ് കൊൽക്കത്തക്ക് ഏറ്റവും കൂടുതൽ പ്രഹരം ഏല്പിച്ചത്.4 ഓവറിൽ 27 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി.താഹിർ ആണ് മാന് ഓഫ് ദി മാച്ച്.ഷർദുൽ താക്കൂർ 4 ഓവറിൽ 18 റൺസിന് 2 വിക്കറ്റ് വീഴ്ത്തി.സാന്റനെർ 1 വിക്കറ്റും നേടി.

162 റൺസിന്റെ വിജയലക്ഷ്യമായി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈയ്ക്കും ബാറ്റിങ്ങിൽ ഭേദപ്പെട്ട ബാറ്റിംഗ് പുറത്തെടുക്കാൻ സാധിച്ചില്ല.81 റൺസ് എടുത്തപ്പോൾ തന്നെ 4 പേര് കൂടാരം കയറി.ഡുപ്ലെസി 24 റൺസും,കേദാർ ജാദവ്, എം സ് ധോണിയും 20, 16 വീതം റൺസ് എടുത്തു.റെയ്‌ന പുറത്താകാതെ 42 പന്തിൽ 7 ഫോറും 1 സിക്സും അടക്കം 58 റൺസ് എടുത്തു.രവീന്ദ്ര ജഡേജയും 31 റൺസോടെ(5 ഫോറും) പുറത്താകാതെ നിന്നു.പിയുഷ് ചൗളയും,സുനിൽ നരേനും 2 വിക്കറ്റ് വീതം വീഴ്ത്തി.ഹാരി ഗർണി 1 വിക്കറ്റും നേടി.






































